ജോ ബൈഡന്‍ ഇന്ത്യ സന്ദർശിക്കും

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോർട്ടുകൾ. മധ്യ- തെക്കൻ ഏഷ്യയുടെ ചുമതലയുള്ള അമേരിക്കയുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡൊണാള്‍ഡ് ലു ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാമെന്ന പ്രതീക്ഷയാണ് ജോ ബൈഡന് ഉള്ളതെന്നും ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായായിരിക്കും അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമെന്നും ഡൊണാള്‍ഡ് ലു കൂട്ടിച്ചേര്‍ത്തു. ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ 2023 സുപ്രധാന വര്‍ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങൾക്ക് ഈ വര്‍ഷം ക്വഡിനെ സംബന്ധിച്ച് ഏറെ ഗുണകരമായ ഒന്നായിരിക്കും. ജി 20ക്ക് ഇന്ത്യ നേതൃത്വം വഹിക്കുന്നു. ഏഷ്യ പസഫിക് എക്കണോമിക് കോര്‍പറേഷന്റെ ആതിഥ്യം വഹിക്കുന്നത് അമേരിക്കയാണ്. ജപ്പാന്‍ ജി 7ന് ആതിഥ്യം വഹിക്കുന്നു. ക്വാഡി ലെ അംഗങ്ങള്‍ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നു. ഇത് രാജ്യങ്ങളെ കൂടുതല്‍ അടുപ്പിക്കാനുള്ള അവസരങ്ങളാണ് നല്‍കുന്നതെന്നും ഡൊണാള്‍ഡ് ലു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News