‘എന്റെ പേര് ജോ ബൈഡൻ,ഇവിടെ ഐസ്ക്രീം ഉണ്ടെന്ന് കേട്ട് വന്നതാണ്’, വിവാദമായി ബൈഡന്റെ തമാശ

നാഷ്‌വില്ലെ വെടിവെപ്പിനെ നിസ്സാരവത്ക്കരിച്ച് ജോ ബൈഡൻ. വെടിവെപ്പിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കാൻ വന്നപ്പോളുള്ള ബൈഡന്റെ തമാശകളാണ് വിവാദമായത്.

യുഎസിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ സ്വകാര്യ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളുൾപ്പെടെ 6 പേരാണ് മരിച്ചത്. ഇതിനെപ്പറ്റി മാധ്യമങ്ങളോട് വിശദീകരിക്കാൻ വന്നപ്പോൾ ബൈഡൻ പറഞ്ഞത് ഇങ്ങനെയാണ്.’ എന്റെ പേർ ജോ ബൈഡൻ. ഞാൻ ജിൽ ബൈഡന്റെ ഭർത്താവാണ്. ഇവിടെ ചോക്ലേറ്റ് ചിപ്പ് ഐസ്ക്രീം ഉണ്ടെന്ന് കേട്ടാണ് ഞാൻ വന്നത്. മുകളിലെ ഫ്രിഡ്ജിൽ ഒരുപാട് ഐസ്ക്രീമുകളുണ്ട്. ഞാൻ തമാശ പറയുകയാണെന്നാണോ നിങ്ങളുടെ വിചാരം, അല്ല !’.

ബൈഡന്റെ ഈ തമാശയാണ് വലിയ വിവാദമായിരിക്കുന്നത്. രാജ്യത്ത് അനുദിനം വെടിവെപ്പ് പോലുള്ള സംഭവങ്ങൾ വർധിച്ചുവരുമ്പോൾ ബൈഡൻ എങ്ങനെയാണ് അതിനെ ഒരു തമാശയായി കാണാനാകുക എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഈ തമാശക്കെതിരെ നിരവധി സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും മറ്റും രംഗത്തുവന്നുകഴിഞ്ഞു.

യുഎസിലെ ടെനിസിയില്‍ നാഷ്‌വില്ലെയിലെ ഒരു സ്വകാര്യ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ കുട്ടികളുൾപ്പെടെ 6 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ സമീപത്തെ വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍ററിലേക്ക് മാറ്റി. ദി കവനന്റ് സ്കൂളിലാണ് വെടിവയ്പ്പ് നടന്നത്.

പൊലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. ഇയാളുടെ പക്കൽ രണ്ട് തോക്കുകളും ഒരു കൈത്തോക്കും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രീ സ്കൂൾ മുതലുള്ള 200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News