റൂട്ട് മീൻസ് ‘ട്രസ്റ്റ്’ ! ലോകകപ്പിൽ ഇംഗ്ലണ്ടിൻ്റെ റൺവേട്ടക്കാരിൽ മുന്നിലെത്തി ജോ റൂട്ട്

ഏകദിന ലോകകപ്പിലെ ആറാം ദിനം ബാറ്റിങ് വെടിക്കെട്ടുകളോടെയാണ് ആരംഭിച്ചത്. ബംഗ്ലാദേശ് – ഇംഗ്ലണ്ട് അദ്യ മത്സരത്തിൽ ഇംഗ്ലണ്ടിൻ്റെ ഓപ്പണർമാരും ജോ റൂട്ടും കൂടി മികച്ച തുടക്കമാണ് ഇംഗ്ലീഷ് പടയ്ക്ക് നൽകിയത്. ഓപ്പണർമാരായ ജോണി ബെയർസ്റ്റോ 59 പന്തിൽ 52 റൺസും ഡേവിഡ് മലാൻ 107 പന്തിൽ 140 റൺസും നേടിയപ്പോൾ ജോ റൂട്ട് 68 ബോളുകളിൽ 82 റൺസാണ് നേടിയത്. ബംഗ്ലാദേശിന് അത്ര പെട്ടെന്ന് എത്തിപ്പിടിക്കാൻ സാധിക്കാത്ത, 365 റൺസ് എന്ന വിജയലക്ഷ്യം സെറ്റ് ചെയ്യാനും ഇംഗ്ലീഷ് പടയ്ക്ക് കഴിഞ്ഞു .

പറഞ്ഞുവന്നത് ഇതൊന്നുമല്ല, ജോ റൂട്ടിനെക്കുറിച്ചാണ്. ഇന്നത്തെ ഇന്നിങ്സിലൂടെ ഇംഗ്ലീഷ് പടയ്ക്ക് താൻ എത്ര വേണ്ടപ്പെട്ടവനാണെന്ന് ജോ റൂട്ട് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. എങ്ങനെയെന്നല്ലെ, ക്രിക്കറ്റ് ലോകകപ്പുകളിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനായി റൂട്ട് മാറിയിരിക്കുകയാണ്.

ALSO READ: വിസ്മയം തീർക്കാൻ ദുബായ് മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്‌

ഇംഗ്ലീഷ് ഇതിഹാസം ഗ്രഹാം ഗൂച്ചിനെയാണ് റൂട്ട് മറികടന്നത്. ഗൂച്ച് 21 കളികളിലായി 897 റൺസാണ് ഇംഗ്ലണ്ടിനായി നേടിയത്. റൂട്ട് ഈ റെക്കോർഡ് വെറും 19 കളികളിലൂടെ മറികടന്നു. ഇന്നത്തെ മത്സരത്തിൽ 82 റൺസ് നേടിയ റൂട്ട് നിലവിൽ 917 റൺസുമായി
റൺവേട്ടക്കാരിൽ മുൻപിൽ തന്നെയാണ്.

ലോകകപ്പിൽ മാത്രമല്ല, ഏകദിനങ്ങളിലും ഇംഗ്ലണ്ടിൻ്റെ മികച്ച റൺവേട്ടക്കാരിൽ ഒരാളാണ് റൂട്ട്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള റൂട്ടിന് തൊട്ടുമുൻപിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗൻ മാത്രമാണുള്ളത്. 2012-13 കാലയളവിൽ ഇന്ത്യക്കെതിരെ ആയിരുന്നു റൂട്ടിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം. ക്ലാസ്സ് ഇന്നിങ്സുകളിലൂടെയും മറ്റും റൂട്ട് വളരെ പെട്ടെന്ന് ഇംഗ്ലണ്ട് ടീമിലെ സ്ഥിരം സാന്നിധ്യമായി പിന്നീട് മാറി.

ALSO READ: സൈക്കിള്‍ മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ചു; അഭിമാനമായി പെണ്‍കുട്ടികള്‍; അഭിനന്ദിച്ച് എം നൗഷാദ് എംഎല്‍എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News