ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസതാരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ ഏറ്റവും അധികം റണ്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റൂട്ടിന്‌റെ പേരിലായിരിക്കും. തന്‌റെ നൂറ്റിയമ്പതാം ടെസ്റ്റ് മത്സരത്തിലാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത് എന്ന പ്രത്യേകതയും ഉണ്ട്.
ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ന്യൂസിലാന്‍ഡ് ഉയർത്തിയ104 റണ്‍സ് എന്ന വിജയലക്ഷ്യം 12.4 ഓവറിലാണ് ഇംഗ്ലണ്ട് മറികടന്നത്. 15 പന്തിൽ നിന്ന് പുറത്താകാതെ 22 റണ്‍സാണ് ജോ റൂട്ട് നേടിയത്.
Also Read: കിവികളുടെ കഥ കഴിച്ച് ബ്രൈഡന്‍ കാഴ്‌സെ; ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം
നാലാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത 56 മത്സരങ്ങളില്‍ നിന്ന് 1630 റണ്‍സാണ് റൂട്ട് നേടിയത്. സച്ചിന്‍ 74 ഇന്നിങ്‌സില്‍ നിന്ന് നേടിയ 1625 റണ്‍സാണ് റൂട്ട് ഇതോടെ മറികടന്നത്.
ടെസ്റ്റില്‍ നാലാം ഇന്നിങ്‌സില്‍ ഏറ്റവും അധികം റൺസ് നേടിയ താരങ്ങള്‍
പേര് | ടീം | മത്സരം | ഇന്നിങ്സ് | റണ്‍സ് | ശരാശരി |
ജോ റൂട്ട് | ഇംഗ്ലണ്ട് | 56 | 49 | 1630 | 41.79 |
സച്ചിൻ ടെണ്ടുൽക്കർ | ഇന്ത്യ | 74 | 60 | 1625 | 36.93 |
അലസ്റ്റർ കുക്ക് | ഇംഗ്ലണ്ട് | 54 | 53 | 1611 | 35.8 |
ഗ്രെയിം സ്മിത്ത് | ദക്ഷിണാഫ്രിക്ക | 42 | 41 | 1611 | 51.96 |
ശിവനാരായണൻ ചന്ദർപോൾ | വെസ്റ്റ് ഇൻഡീസ് | 63 | 49 | 1580 | 41.57 |
രാഹുൽ ദ്രാവിഡ് | ഇന്ത്യ | 65 | 57 | 1575 | 40.38 |
യൂനിസ് ഖാൻ | പാകിസ്ഥാൻ | 47 | 40 | 1465 | 50.51 |
റിക്കി പോണ്ടിംഗ് | ഓസ്ട്രേലിയ | 56 | 43 | 1462 | 50.41 |
ബ്രയാൻ ലാറ | വെസ്റ്റ് ഇൻഡീസ് | 52 | 46 | 1440 | 25.12 |
സുനിൽ ഗവാസ്‌കർ | ഇന്ത്യ | 34 | 33 | 1398 | 58.25 |
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here