ഇനി പന്തുതട്ടാനില്ല! മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് വിരമിക്കൽ പ്രഖ്യാപിച്ചു

JOEL

മുൻ ലിവർപൂൾ ഡിഫൻഡർ ജോയൽ മാറ്റിപ്പ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്നും വിരമിച്ചു. മുപ്പത്തിമൂന്നുകാരനായ കാമറൂൺ സെന്റർ ബാക്ക് 201 മത്സരങ്ങളിൽ ലിവർപൂളിനായി പന്തുതട്ടിയിട്ടുണ്ട്.

ALSO READ; രക്ഷപ്പെട്ടത് തലനാരിടയ്ക്ക്! യുപിയിൽ കെട്ടിടം തകർന്നുവീണ് അപകടം, രണ്ട് കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

2016 ൽ ഷാൽകെയിൽ നിന്നും ഫ്രീ ട്രാൻസാഫിറിലാണ് താരം ലിവർപൂളിൽ എത്തിയത്. 2019 ൽ ലിവർപൂൾ യുവേഫ ചാമ്പ്യൻഷിപ്പ് അടക്കം നേടിയപ്പോൾ താരം അതിൽ വഹിച്ച പങ്ക് വലുതായിരുന്നു.
പതിനഞ്ച് വർഷം നീണ്ടുനിന്ന കരിയറിൽ അഞ്ഞൂറോളം മാച്ചുകൾ ജോയൽ കളിച്ചിട്ടുണ്ട്.കഴിഞ്ഞ ഡിസംബറിൽ ഫുൾഫാമിനെതിരെ നടന്ന മത്സരത്തിനിടെ താരത്തിന് ലിഗമെന്റ് ഇഞ്ച്വറി സംഭവിച്ചിരുന്നു. തുടർന്ന് അദ്ദേഹം താൽക്കാല വിശ്രമം എടുക്കുകയായിരുന്നു.

ALSO READ; നനഞ്ഞ് കുളിച്ച് സഹാറ: മരുഭൂമിയിൽ 50 വർഷത്തിനിടെ ആദ്യമായി മഴ, വെള്ളപ്പൊക്കം

ലിവർപൂൾ എഫ്‌സി മാറ്റിപ്പിൻ്റെ വിരമിക്കലിനെ സോഷ്യൽ മീഡിയയിൽ ഹൃദയംഗമമായ സന്ദേശത്തോടെ അംഗീകരിച്ചു. . പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് പിന്മാറുമ്പോൾ, ഭാവി തലമുറയിലെ കളിക്കാരെ പ്രചോദിപ്പിക്കുന്ന അർപ്പണബോധത്തിൻ്റെയും സഹിഷ്ണുതയുടെയും അടയാളമായി മാറ്റിപ്പ് തുടരുമെന്നാണ് ഏവരും പറയുന്നത്.

ENGLISH SUMMARY: FORMER LIVERPOOL DEFENDER JOEL MATIP ANNOUNCED RETIREMENT FROM PROFESSIONAL FOOTBALL

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News