‘ഐ ലവ് യൂ ചാണ്ടി അപ്പച്ചാ..’ ജൊഹാനയുടെ ആ സ്‌നേഹത്തെ നെഞ്ചോട് ചേര്‍ത്ത് ഉമ്മന്‍ചാണ്ടിയുടെ മടക്കം

ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കിടയില്‍ നിരവധി പേരാണ് ഒവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നത്. ഒരു തുള്ളി കണ്ണീരോടയാണ് എല്ലാവരും ഉമ്മന്‍ചാണ്ടിയനെ അവസാനമായി കണ്ട് മടങ്ങുന്നത്.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ശവമഞ്ചലിനോട് ചേര്‍ത്തുവച്ചിരിക്കുന്ന ‘ഐ ലവ് യൂ ചാണ്ടി അപ്പച്ചാ..’എന്നെഴുതിയ ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ജൊഹാന ജസ്റ്റിന്‍ എന്ന പെണ്‍കുട്ടി വഴിയരികെ ഉമ്മന്‍ ചാണ്ടിയെ ഒരുനോക്കു കാണാന്‍ കാത്തുനിന്നത് ഈ കുറിപ്പുമായി ആയിരുന്നു.

Also Read : ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ മമ്മൂട്ടിയെത്തി

വിലാപയാത്ര അടൂരിലെത്തിയപ്പാഴാണ് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം സ്വന്തം കൈപ്പടയില്‍ എഴുതി ജൊഹാന വഴിയരികില്‍ കാത്തുനിന്നത്. അതും ഒരു മണിക്കൂര്‍ അവള്‍ ആ കുറിപ്പുമയി അവസാനമായി ഉമ്മന്‍ചാണ്ടിയെ കാണാനായി ആ വഴിയരികില്‍ നിന്നു.

വഴിയരികില്‍ ജൊഹാന ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പുമായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ചാണ്ടി ഉമ്മന്‍ അത് തന്റെ പിതാവിന്റെ പേടകത്തില്‍ ചേര്‍ത്തുവെച്ചത് കണ്ണീരോടെയല്ലാതെ ആര്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News