ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണ്, ഇത് കേരളം കാണും: ജോൺ ബ്രിട്ടാസ് എംപി

ബിജെപി ഭരിക്കുന്ന മണിപ്പൂർ ഇപ്പോഴും കത്തുകയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. സമുദായങ്ങൾ തമ്മിലുള്ള വിള്ളലുകൾ കലാപങ്ങളിൽ കലാശിച്ചപ്പോൾ അവർ സൈന്യത്തെവരെ വെല്ലുവിളിക്കുകയാണ്. അതേ ആളുകൾ തന്നെയാണ് ഏറ്റവും സമാധാനപരമായി പോകുന്ന സംസ്ഥാനമായ കേരളത്തെ നുണകളുടെ കൂട്ടത്തിലൂടെ അഗ്നിക്കിരയാക്കാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ ഹീനമായ സമീപനം കേരളം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കുകയാണ് സൈന്യവും പൊലീസും. എന്നാൽ കലാപം പൊട്ടി പുറപ്പെട്ട ചുരചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഇനിയും സൈന്യത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ വോട്ട് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാൽ ഉൾപ്പടെ എട്ട് ജില്ലകളിൽ പ്രതിഷേധം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News