‘ശ്രീജേഷ് ഇന്ത്യയുടെ വന്‍മതിലാണെന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം’ : ഡോ. ജോൺ ബ്രിട്ടാസ്

john brittas

ശ്രീജേഷ് ഇന്ത്യയുടെ വന്‍മതിലാണെന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍ അഭിമാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ശ്രീജേഷിന്റെ സാന്നിധ്യം കേരളത്തിന് അഭിമാനം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പിആർ ശ്രീജേഷിനെ കൈരളി ടീവി ആദരിക്കുന്ന  ‘ശ്രീജേഷിന് സ്നേഹപൂർവ്വം ‘ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം… മണിക്കൂറില്‍ 27000 മൈല്‍ വേഗത… ഇന്ന് ഭൂമിക്കരികിലേക്ക്…

ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഇനി എന്തെന്ന ചോദ്യം എല്ലാവരും ചോദിച്ചു. അതിനുള്ള ഉത്തരമാണ് ഐഎം വിജയൻ. അദ്ദേഹത്തെ പോലെ സിനിമാ താരം ആകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീജേഷെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന ക്യാപ്ഷന്‍ ഒത്തിരി ഇഷ്ടമായി, എന്നെ കേരളം ഏറ്റെടുത്തതായി തോന്നുന്നു; പി ആര്‍ ശ്രീജേഷ്

മരട് ക്രൗൺ പ്ലാസ ഹോട്ടലിലായിരുന്നു പരിപാടി. ചടങ്ങിൽ മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടി,കായിക മന്ത്രി വി അബ്ദുറഹ്മാൻ, ചലച്ചിത്ര താരം മഞ്ജു വാര്യർ, ഡോ. ജോൺ ബ്രിട്ടാസ് എം പി, കൈരളി ടി വി ഡയറക്ടർമാരായ എ വിജയരാഘവൻ , ടി ആർ അജയൻ, അഡ്വ സി കെ കരുണാകരൻ, എ കെ മൂസ മാസ്റ്റർ, അഡ്വ എം എം മോനായി, എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News