ജനങ്ങൾക്കൊപ്പം, കേരളത്തിനൊപ്പം, പോരാട്ടത്തിന്റെ കനൽ വഴികൾ, സഖാവ് വി എസിന്റെ 100 വർഷങ്ങൾ; ആശംസയുമായി ജോൺ ബ്രിട്ടാസ് എം പി

നൂറാം ജന്മദിനത്തിലേക്ക് കടന്ന വി എസ് അച്യുതാനന്ദന് ആശംസയുമായി ജോൺ ബ്രിട്ടാസ് എം പി. ജനങ്ങൾക്കൊപ്പം, കേരളത്തിനൊപ്പം, പോരാട്ടത്തിന്റെ കനൽ വഴികൾ,സഖാവ് വി എസിന്റെ 100 വർഷങ്ങൾ എന്നാണ് ഫോട്ടോ ഉൾപ്പടെ പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എംപി കുറിച്ചത്.

ALSO READ:കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രി പ്രവൃത്തിയിൽ ചെറുപ്പമായിരുന്നു; വി എസിന് ആശംസയുമായി മന്ത്രി എം ബി രാജേഷ്

ജോൺ ബ്രിട്ടാസ് എം പി യുടെ ഫേസ്ബുക് പോസ്റ്റ്

ജനങ്ങൾക്കൊപ്പം.. കേരളത്തിനൊപ്പം…
പോരാട്ടത്തിന്റെ കനൽ വഴികൾ…
സഖാവ് വി എസിന്റെ 100 വർഷങ്ങൾ

ALSO READ:നൂറ്റാണ്ടിന്റെ വിപ്ലവ നക്ഷത്രം; വി എസിന് ആശംസകളുമായി ഇ പി ജയരാജൻ

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വി എസിനു പിറന്നാൾ ആശംസകൾ അറിയിച്ചു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നാണ് മുഖ്യമന്ത്രി കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News