രാജ്യത്ത് ബി ജെ പി പുതിയ ഐതിഹ്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. അതിനു വേണ്ടി കോടികൾ മുടക്കുന്നുണ്ടെന്നും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഹിന്ദുത്വ പരീക്ഷണശാലയാക്കി ബി ജെ പി മാറ്റുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
‘എ എൻ ഷംസീറിന്റെ പ്രസ്താവന ബി ജെ പി വിവാദമാക്കുകയാണ്. പത്തുവർഷം മുൻപായിരു ഇങ്ങനെ പറയുന്നതെങ്കിൽ വിവാദം ഉണ്ടാകുമായിരുന്നില്ല. വിശ്വാസങ്ങളെയും ഐതിഹ്യങ്ങളെയും രാഷ്ട്ര വ്യവഹാരങ്ങളിലേക്ക് കൊണ്ടുപോകരുത്. അങ്ങനെ കൊണ്ടുപോയാൽ അത് കേരളത്തെ പിന്നോട്ടടിപ്പിക്കും. രാജ്യത്ത് ബി ജെ പി ഇപ്പോൾ പുതിയ ഐതിഹ്യങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു’, ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
ALSO READ: നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച് പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍
അതേസമയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ഹിന്ദുത്വ പരീക്ഷണശാലയാക്കി ബി ജെ പി മാറ്റുകയാണെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. വൈവിധ്യ സംസ്കാരങ്ങളെ ഒഴിവാക്കി ഹിന്ദുത്വം അടിച്ചേൽപ്പിക്കാനാണ് ഇപ്പോൾ ശ്രമമെന്നും ഐതിഹ്യങ്ങളെയും വിശ്വാസങ്ങളും പാഠ പുസ്തകളാക്കി ബി ജെ പി മാറ്റുന്നുവെന്നും ജോൺ ബ്രിട്ടാസ് എം പി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here