സിവിൽ സർവീസ് നിയമനം, പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നു

രാജ്യത്തെ സിവിൽ സർവീസ് നിയമനങ്ങളിൽ പട്ടികജാതി-പട്ടികവർഗ-ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞുവരുന്നു എന്നതിന്റെ കണക്കുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഐഎഎസ് ഉദ്യോഗസ്ഥരായി 2163 പേരെയും ഐപിഎസ് ഉദ്യോഗസ്ഥരായി 1403 പേരെയും ഇന്ത്യൻ ഫോറിൻ സർവീസ് വിഭാഗത്തിൽ 799 പേരെയുമാണ് കേന്ദ്രസർക്കാർ നിയമിച്ചത്. ഇതിൽ ഒബിസി എസ്‌സി എസ്ടി വിഭാഗങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഓരോ വർഷവും സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞുവരുന്നതായി വ്യക്തമാകുന്നത്. 2019-ലും 20-ലും ഒബിസി വിഭാഗത്തിൽ നിന്ന് 61 വീതം ഉദ്യോഗസ്ഥരെ നിയമിച്ചപ്പോൾ 2021-ൽ യഥാക്രമം അത് 54-ഉം 58-ഉം ആയി കുറഞ്ഞു. എസ്ടി വിഭാഗങ്ങളിൽ നിയമനം ലഭിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം 2021-ൽ 30 ആയിരുന്നത് 2022-ൽ 28 ആയി കുറഞ്ഞു.

രാജ്യസഭയിൽ സിപിഐഎം അംഗം ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര പേഴ്സണൽ മന്ത്രി ജിജേന്ദ്ര സിംഗ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ കണക്കുകളുള്ളത്. ഇത് ഗുരുതരമായ വീഴ്ചയാണെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പട്ടിക ജാതി പട്ടിക വർഗ ഒബിസി വിഭാഗങ്ങളുടെ പ്രതിനിധ്യത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നും കേന്ദ്രസർക്കാരിനോട് ജോൺബ്രിട്ടാസ് ആവശ്യപ്പെട്ടു.

ജനസംഖ്യാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 2011-ലെ സെൻസസ് പ്രകാരം രാജ്യത്തെ എസ്‌സി-എസ്ടി വിഭാഗങ്ങൾ മൊത്തം ജനസംഖ്യയുടെ യഥാക്രമം 16.6 ശതമാനവും 8.6 ശതമാനവുമായി. അതേസമയം, അനൗദ്യോഗിക കണക്കുകളനുസരിച്ച് സംവരണ വിഭാഗങ്ങൾ മൊത്തം ജനസംഖ്യയുടെ 41 മുതൽ 51 ശതമാനം വരെയാകുമെന്നാണ് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. ഇതുവച്ച് കണക്കാക്കുമ്പോൾ അർഹമായതിന്റെ പകുതി പ്രതിനിധ്യംപോലും സംവരണ വിഭാഗങ്ങൾക്ക് കിട്ടുന്നില്ലായെന്നും കേന്ദ്ര സർക്കാർ നൽകിയ മറുപടിയോട് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News