തെലങ്കാനയിലെ സെയ്ന്റ് മദര്‍ തെരേസ സ്‌കൂള്‍ ഹനുമാന്‍സേന തകര്‍ത്ത സംഭവം വലിയ വിവാദമായിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു സ്‌കൂളിന് നേരെ വിശ്വാസത്തിന്റെ പേരില്‍ നടന്ന അതിക്രമം ബിജെപിക്കും കോണ്‍ഗ്രസിനും തലവേദനയായിരിക്കുകയാണ്. സംഭവത്തില്‍ സ്‌കൂളധികൃതര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇപ്പോള്‍ തെലങ്കാനയില്‍ ഹനുമാന്‍ സേന അടിച്ചുതകര്‍ത്ത സ്‌കൂള്‍ അധികൃതരുമായി നേരിട്ട് സംസാരിച്ചിരിക്കുകയാണ് രാജ്യസഭ എംപിയായ ജോണ്‍ ബ്രിട്ടാസ്.
ALSO READ: ആരോഗ്യസ്ഥിതി മോശം, ഇന്‍സുലിന്‍ ലഭ്യമാക്കണം; അരവിന്ദ് കേജ്‌രിവാളിന്റെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച
കോണ്‍ഗ്രസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് രണ്ട് മലയാളികള്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ അവിടം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അന്വേഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍ ഇത്തരമൊരു സാഹചര്യമാണെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു.
എംപിയുടെ വാക്കുകള്‍:
”തെലങ്കാനയിലെ മെഞ്ചേരിയിലുള്ള സെന്റ് തെരേസാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെതിരെ നടന്ന അതിഹീനമായ അതിക്രമത്തെ കുറിച്ച് മാനേജര്‍ അച്ചനുമായി സംസാരിച്ചു. കണ്ണൂര്‍ സ്വദേശി ഫാദര്‍ ജെയ്‌സണ്‍ ജോസഫ്് നടത്തിയ വിവരണം ഏവരെയും ഞെട്ടിക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി കേരളത്തില്‍ വന്ന് സാരോപദേശം നല്‍കുമ്പോള്‍, തന്റെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമത്തെ കുറിച്ച് എന്താണ് അദ്ദേഹം നിശബ്ദത പാലിക്കുന്നത്. സ്‌കൂളില്‍ അതിക്രമിച്ച് അടിച്ചുതകര്‍ത്ത് സെന്റ് തെരേസ സ്റ്റാറ്റിയു തകര്‍ത്ത് സ്‌കൂളില്‍ കയറി ഫാദര്‍ ജയ്‌സണ്‍ ജോസഫിനെയും സഹപ്രവര്‍ത്തകന്‍ ജോബിയെയും മര്‍ദ്ദിച്ച് ജെയ്‌സണനെ കാവികൊടി പൊതപ്പിച്ച് നെറ്റിയില്‍ തിലകം ചാര്‍ത്തി നിര്‍ബന്ധിച്ച് സ്‌കൂള്‍ ടെറസിലെത്തിച്ച്, എന്നിട്ട് മൈക്ക് സെറ്റിലൂടെ ജയ്ശ്രീറാം വിളിപ്പിച്ചു. ഇതിനുപുറമേ ഇവര്‍ക്കെതിരെ തെലങ്കാന പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം ഇത്തരം ഹീനമായ പ്രവര്‍ത്തി ചെയ്തവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഒരാളും ജയിലിലല്ല. ചെറിയവകുപ്പുകളില്‍ ഇവര്‍ക്കെതിരെ കേസെടുത്തെന്ന് മാത്രം. 17 വര്‍ഷമായി തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്ന അച്ചന് ഇത് ആദ്യ അനുഭവമാണ്. അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ല. ഹനുമാന്‍ പ്രാര്‍ത്ഥനയുടെ ഭാഗമായി യൂണിഫോം ഇടാതെ വരുന്നവരുടെ രക്ഷിതാക്കള്‍ അത് അറിയിക്കണം. അത് സ്‌കൂളിന്റെ ഡിസിപ്ലിനാണെന്നാണ് പറഞ്ഞത്. അതിനെതിരെയാണ് വ്യാപകമായ പ്രചരണമാണ് നടന്നത്. അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ ഉണ്ടായിട്ടും അത് പൊലീസ് പരിഗണിച്ചില്ല. ആര്‍എസ്എസ് നോമിനേറ്റ് ചെയ്ത ഒരാളെ പോലെയാണ് രേവന്ത് റെഡ്ഢി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അതെ കുറിച്ച് അന്വേഷിക്കണം. തെലങ്കാനയില്‍ ഇതാണ് ഗതിയെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തായിരിക്കും സംഭവിക്കുന്നത്.” – അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here