ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിച്ചു കൊണ്ട് വരുന്ന ബിജെപി സർക്കാരിനെതിരെ പാർലമെന്റിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എം പി. ബിജെപി ഉയർത്തിപ്പിടിക്കുന്ന സർദാർ പട്ടേലിനെ ആണ് യഥാർത്ഥത്തിൽ ഇതിലൂടെ അപമാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നന്ദി പ്രമേയ ചർച്ചയിൽ ഇക്കാര്യം താൻ എടുത്തു കാട്ടിയിരുന്നുവെന്നും, ചെങ്കോൽ അടക്കമുള്ളവ ഉപേക്ഷിക്കാനാണ് പട്ടേൽ യഥാർത്ഥത്തിൽ പറഞ്ഞിട്ടുള്ളതെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
ഫേസ്ബുക് പോസ്റ്റ്
രാഷ്ട്രപതിയെ രാജമുദ്രയായ ചെങ്കോൽ ഏന്തി ആനയിക്കുന്നതും അത് പാർലമെൻറിൽ പ്രദർശിപ്പിക്കുന്നതും ജനാധിപത്യ ഇന്ത്യയോടുള്ള അനാദരവാണെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞത് മാധ്യമങ്ങളിൽ പ്രസക്തമായ വാർത്തയായി വന്നിട്ടുണ്ട്. ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിച്ചു കൊണ്ടാണ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള ചടങ്ങ് ഇപ്പോൾ ആരംഭിക്കുന്നത്. ബിജെപി ഉയർത്തിപ്പിടിക്കുന്ന സർദാർ പട്ടേലിനെ ആണ് യഥാർത്ഥത്തിൽ ഇതിലൂടെ അപമാനിക്കുന്നത്. കഴിഞ്ഞ നന്ദി പ്രമേയ ചർച്ചയിൽ ഇക്കാര്യം ഞാൻ എടുത്തു കാട്ടിയിരുന്നു. അന്നത്തെ പ്രസംഗത്തിൽ നിന്ന്.
അതേസമയം, വിമാനത്താവളത്തിൽ നിന്നുള്ള വിമാന യാത്രാനിരക്കുകളുടെ വർധന റദ്ദാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇതു കാണിച്ച് അദ്ദേഹം കേന്ദ്ര വ്യോമയാനമന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു. അദാനി ഗ്രൂപ്പ് നടത്തുന്ന തിരുവനന്തപുരം വിമാനത്താവളത്തിലെ സേവന നിരക്കുകൾ വൻതോതിൽ കൂട്ടിയിരിക്കുകയാണ്. ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നു കാണിച്ച് ജൂൺ 21-ന് എയർപ്പോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കിക്കഴിഞ്ഞു. ഇത് വിമാനയാത്രികർക്കുമേൽ കടുത്ത ഭാരം ചുമത്തുന്ന നിലയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here