തലേന്ന് സുപ്രീംകോടതിയെ വാനോളം പുകഴ്ത്തല്‍, പിറ്റേന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദ്ദേശം മറികടക്കാന്‍ ബില്ല്. ബിജെപിയുടെ ഇരട്ടത്താപ്പിന്റെ ദൃഷ്ടാന്തമാണ് മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു കമ്മീഷണര്‍മാരെയും നിയമിക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍.
ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകള്‍
തലേന്ന് സുപ്രീംകോടതിയെ വാനോളം പുകഴ്ത്തല്‍, പിറ്റേന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദ്ദേശം മറികടക്കാന്‍ ബില്ല്. ബിജെപിയുടെ ഇരട്ടത്താപ്പിന്റെ ദൃഷ്ടാന്തമാണ് മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു കമ്മീഷണര്‍മാരെയും നിയമിക്കാന്‍ വേണ്ടി കൊണ്ടുവന്ന നിയമം . തെരെഞ്ഞെടുപ്പ് കമ്മീഷണന്‍ സ്വതന്ത്രമായിരിക്കണമെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയെ മറികടക്കാനുള്ള ബില്ലാണ് ഇന്നലെ രാജ്യസഭ പാസാക്കിയത്. പ്രധാനമന്ത്രിയും അദ്ദേഹം നിയോഗിക്കുന്ന ഒരു മന്ത്രിയും പ്രതിപക്ഷ നേതാവും ചേരുന്ന മൂന്നംഗ സമിതിയാണ് മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു കമ്മീഷണര്‍മാരെയും നിയമിക്കേണ്ടത് എന്നാണ് പുതിയ വ്യവസ്ഥ. അതിനര്‍ത്ഥം കേന്ദ്രസര്‍ക്കാറിന്റെ ഇംഗിതം മാത്രമേ അവിടെ നടപ്പിലാകൂ എന്നുള്ളതാണ്. മുമ്പ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ചേരുന്ന ഒരു സമിതിയെയാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചതിനെ ശ്ലാഘിച്ചു കൊണ്ടായിരുന്നു പാര്‍ലമെന്റില്‍ ബിജെപി സംസാരിച്ചത്. കേന്ദ്ര ഭരണകക്ഷി തൊട്ടു പിറ്റേന്ന് നേരെ ചുവടു മാറ്റി ചവിട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here