അദാനി വിഷയം; ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി

john-brittas-mp

അദാനി വിഷയത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. ചട്ടം 267 പ്രകാരമാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്.

അതേസമയം രാജ്യസഭയിൽ  ജഗദീപ് ധൻഖറിനെതിരായ  അവിശ്വാസപ്രമേയവും ജോർജ് സോറോസ് വിഷയവും  ഇന്നും പ്രഷുബ്ധമാക്കിയേക്കും. അദാനി വിഷയത്തിൽ പാർലമെൻ്റിന് പുറത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടാകും. 

ALSO READ; ലോക്സഭയിൽ ഇന്ന് ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും

ഇന്നലെയും പാര്‍ലമെന്‍റ് പ്രഷുബ്ധമായിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ ഇന്നലെ ബഹളമയമാക്കി. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ അവിശ്വാസപ്രമേയവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ വാര്‍ത്താസമ്മേളനവും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജെപി നദ്ദ നടത്തിയ പ്രസ്താവനയാണ് ബഹളത്തില്‍ കലാശിച്ചത്.

വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസുകള്‍ രാജ്യസഭാ ചെയര്‍മാന്‍ ഇന്നലെ തള്ളിയിരുന്നു. അഹമ്മദാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗം, ദില്ലിയിലെ ക്രമസമാധാനം, അദാനി ഉള്‍പ്പെടെ പ്രതിപക്ഷം ആറ് അടിയന്തര പ്രമേയ നോട്ടീസുകളാണ് നൽകിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk