ജ്വാല അവാര്‍ഡിന്റെ തിളക്കം മമ്മൂക്കയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
ALSO READ: മികച്ച നവാഗതസംരംഭകയ്ക്കുള്ള കൈരളി ജ്വാല പുരസ്‌കാരം 2024 മരിയ കുര്യാക്കോസിന്
ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ വാക്കുകള്‍:
കൈരളി ടിവി ജ്വാല അവാര്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത ആരുടെയും ഇടപെടല്‍ ഇല്ലാതെ അവാര്‍ഡ് എന്നതാണ്. കേരളം മാറുകയാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ പലതും ചെയ്യാനുള്ള ശക്തി ലഭിക്കുന്നു. അവാര്‍ഡ് ജേതാക്കളായ നാലു സ്ത്രീകളും ആരുടെയും തണലില്‍ സംരംഭം വിജയിപ്പിച്ചവരല്ല. അവരുടെ ആശയത്തെ സംരംഭങ്ങളാക്കി, അതിന്റെ തണലില്‍ നിരവധി പേരുടെ കുടുംബങ്ങള്‍ക്കും ജീവിതം നല്‍കുന്ന സാഹചര്യമുണ്ടായി. കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്ക് ആരുടെയും ആശ്രയം ഇല്ലാതെ മുന്നോട്ടു പോകാം. ഇന്ന് സ്ത്രീകള്‍ക്ക് ആരുടെയും സഹതാപം വേണ്ട എന്ന നിലയിലെത്തി. ഇന്ന് കേരളത്തിന്റെ തദ്ദേശസ്വയംഭരണ മേഖലയില്‍ സംവരണം 50ശതമാനമാണെങ്കിലും 60 ശതമാനവും സ്ത്രീകളാണ് ആ മേഖല നയിക്കുന്നത്. ആ രീതിയില്‍ വന്‍ കുതിപ്പ് യാഥാര്‍ത്ഥ്യമായി. ജ്വാല അവാര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട തിളക്കം, ജ്വാലയ്ക്ക് പിന്നിലുള്ള, നടനും കൈരളിടിവി ചെയര്‍മാനുമായ മമ്മൂട്ടിയാണ്. ഒരുപാട് പേരെ സംരംഭവഴിലേക്ക് വരാന്‍ ഈ അവാര്‍ഡ് ഉത്തേജകമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here