യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ കുടുംബം യമന്‍ സന്ദര്‍ശിക്കുന്നതിന് അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തും നിന്നും കൈക്കൊണ്ട നടപടികള്‍ എന്താണെന്ന് വ്യക്തമാക്കുന്നതിന് പകരം നിമിഷപ്രിയയ്ക്ക് ജയിലില്‍ കോണ്‍സുലാര്‍ സൗകര്യങ്ങളും അഭിഭാഷകനെയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്.
ALSO READ: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു
എന്നാല്‍ അടുത്തിടെ യമന്‍ സുപ്രീം കോടതി നിമിഷപ്രിയയുടെ അപ്പീല്‍ തള്ളിയതിനാല്‍ അഭിഭാഷകന് കൂടുതലായി എന്തെങ്കിലും നിയമപരമായ നടപടികള്‍ക്ക് വലിയ സാധ്യതയില്ലെന്നും ഇനി ദയാധനം നല്‍കിയോ അല്ലാതെയോ മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങളില്‍ നിന്നും മാപ്പ് ലഭിച്ചാല്‍ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാകൂവെന്നും കേന്ദ്ര ഗവണ്‍മെന്റിന് തന്നെ ബോധ്യമുള്ളതാണ്.
ALSO READ: ചെരുപ്പൂരി ഉപദ്രവിക്കാൻ നോക്കി, യുവാക്കൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; വീഡിയോ
ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കുക എന്ന ആവശ്യവുമായി വിവിധ സംഘടനകളും മറ്റും രംഗത്തുള്ളപ്പോള്‍ വ്യക്തമായ ഒരു മറുപടി നല്‍കാതെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വരുന്നുണ്ട് എന്ന് ഒഴുക്കന്‍ മറുപടി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. മാത്രമല്ല നിമിഷ പ്രിയയുടെ കുടുംബാംഗങ്ങള്‍ക്ക് യമനില്‍ പോകുവാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ ഒരു ഉറപ്പും നല്‍കുവാനും കേന്ദ്രം തയ്യാറായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here