‘മണിപ്പൂരിലെ ദൃശ്യം വലിയ ഹിമക്കട്ടയുടെ ഒരു അഗ്രം മാത്രം’ ഡോ ജോൺ ബ്രിട്ടാസ് എംപി

മണിപ്പൂർ കലാപത്തിനിടെ പുറത്തുവന്ന ലൈംഗികാതിക്രമ വീഡിയോ ഹിമക്കട്ടയുടെ ഒരു അഗ്രം മാത്രമെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി. മാസങ്ങളായി ഇത്തരം സംഭവങ്ങൾ അവിടെ ഉണ്ടാകാറുണ്ടണെന്നും അവയിൽ ആരും അറസ്റ്റ് ചെയ്യപ്പെടാറില്ലെന്നും ജോൺ ബ്രിട്ടാസ് എംപി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: ഉമ്മൻചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാൻ മമ്മൂട്ടിയെത്തി

“ഇപ്പോൾ വന്നിരിക്കുന്ന ദൃശ്യങ്ങൾ കലാപം തുടങ്ങിയ സമയത്തുള്ളതാണ്. ഇവ ഹിമക്കട്ടയുടെ ഒരു അഗ്രം മാത്രമാണ്. മാസങ്ങളോളം മണിപ്പൂർ നിന്നുകത്തുമ്പോൾ ഇതുപോലുള്ള ഒരുപാട് സംഭവങ്ങൾ ദിവസേന ഉണ്ടാകുന്നുണ്ട്. മാസങ്ങളായി ഇന്റർനെറ്റ് ഇല്ലാത്തതുകാരണം അവിടെ നടക്കുന്ന കാര്യങ്ങൾ അവിടെയുള്ളവർ പോലുമറിയുന്നില്ല എന്നത് ദൗർഭാഗ്യകരമായ കാര്യമാണ്. ഇതിനെക്കാളും ദാരുണമായ സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് ഞങ്ങൾ സന്ദർശിച്ച ക്യാമ്പുകളിലെ അഭയാർത്ഥികൾ പറഞ്ഞിട്ടുണ്ട്”; ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

ALSO READ: ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ ഒപ്പം സഞ്ചരിച്ച് മന്ത്രി വി എൻ വാസവൻ; സംസ്ഥാനം നൽകുന്ന ആദരം

കലാപത്തോട് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനത്തെയും ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. ഇതുപോലെ ഒരു സംസ്ഥാനം നിന്ന് കത്തുമ്പോൾ കേന്ദ്രം ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. പ്രധാനമന്ത്രി നിശബ്ദത വെടിഞ്ഞിട്ടില്ല. ഈ ദൃശ്യങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല മണിപ്പൂരിലെ ഭീകരതയെന്നും ഇതിനേക്കാൾ പതിന്മടങ്ങ് വ്യാപ്തിയും ആഴവുമുള്ള ഒരു ദുരന്തമാണ് മണിപ്പൂരിൽ നടക്കുന്നതെന്നും എംപി പറഞ്ഞു.

ALSO READ: ബ്രിജ് ഭൂഷന്റെ സ്ഥിരം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കലാപം നിയന്ത്രിക്കാൻ ശ്രമിക്കാത്ത സംസ്ഥാന സർക്കാരിന്റെ വീഴ്ചയെയും എംപി വിമർശിച്ചു. “ബിരേൻ സിംഗ് അക്രമികളെ അഴിഞ്ഞാടാൻ വിടുന്നത് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാൻ വേണ്ടിയിട്ടാണ്. ഈ സംഭവം പുറത്തുവന്ന ശേഷം പേരിന് ഒരു എഫ്ഐആർ ഇട്ടിട്ടുണ്ട്. കലാപം ഇത്രയും പിന്നിട്ടിട്ടും, ആറായിരത്തോളം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും കൂടിപ്പോയാൽ 150 പേരെയേ അവർ അറസ്റ്റ് ചെയ്തിട്ടുണ്ടാകൂ. ഇത്രയും വലിയ ദുരന്തം നടന്നിട്ട് കുറ്റവാളികളുടെ പട്ടിക പോലും ഇല്ല”; ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News