കേന്ദ്രമന്ത്രിക്ക് ‘കൃത്യമായ’ വരവേല്‍പ്പ്! ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റിന് വന്‍ പിന്തുണ

കൊച്ചിയിലെ സ്‌ഫോടനത്തെ കുറിച്ച് നേരിട്ടറിയാന്‍ കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥനത്തേക്ക് സ്വാഗതം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ട്വീറ്റ്. കേരളത്തില്‍ നടന്ന സ്‌ഫോടനത്തെ കുറിച്ച് തെറ്റായതും തീവ്രവികാരമുണര്‍ത്തുന്ന പ്രസ്താനവന നടത്തിയ മന്ത്രിക്ക് നേരിട്ട് വിവരങ്ങളറിയാന്‍ കേരളത്തിലേക്ക് സ്വാഗതം. കേരളത്തിലൊരു അക്കൗണ്ട് തുറക്കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ക്ക് ആശംസകള്‍. താങ്കളെ പോലെ വിഷം തുപ്പുന്ന ശ്രീമതി ശശികലയോടും കൂട്ടരോടും മത്സരിച്ച് ഇവിടെ സമാധാന അന്തരീക്ഷം തകര്‍ക്കില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു എംപിയുടെ ട്വീറ്റ്.

ALSO READ: ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര എംപിക്കെതിരെ സിബിഐ അന്വേഷണം

കൊച്ചി കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തെക്കാള്‍ എന്നെ ഞെട്ടിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ നടന്ന വിസ്‌ഫോടനങ്ങളാണ്.കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുതല്‍ ശ്രീമതി ശശികല വരെയുള്ള സംഘപരിവാര്‍ നേതാക്കള്‍ അണിനിരന്ന് പല കഥകളും നെയ്‌തെടുത്തു.പ്രകാശവേഗതയെക്കാള്‍ തിടുക്കത്തില്‍ ഇസ്രയേലുമായി കളമശ്ശേരി സ്ഫോടനത്തെ ബന്ധപ്പെടുത്താന്‍ ചിലര്‍ കാണിച്ച വൈഭവം അപാരമാണ്.പലസ്തീന്‍ ഐക്യദാര്‍ഢ്യത്തെ തുടര്‍ന്ന് മുസ്ലിം ന്യൂനപക്ഷം തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ പ്രതിഫലനമായിട്ടാണ് കളമശ്ശേരി സ്ഫോടനത്തെ നോക്കിക്കാണാന്‍ സംഘ് പരിവാര്‍ നേതാക്കള്‍ സന്നദ്ധരായതെന്നും ജോണ്‍ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ALSO READ: നടന്നത് തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; തീ പടരാൻ സഹായിച്ചത് പെട്രോൾ; അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ ഇങ്ങനെ

കളമശ്ശേരി സ്‌ഫോടനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനാണ്. ഹമാസ് നേതാവിന് കേരളത്തില്‍ നടന്നൊരു പരിപാടിയില്‍ സംസാരിക്കാന്‍ അനുമതി നല്‍കി. ഇതുകഴിഞ്ഞ് 24 മണിക്കൂറിനുള്ളിലാണ് സ്‌ഫോടനമുണ്ടായെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. ഇതിനാണ് ജോണ്‍ ബ്രിട്ടാസ് എംപി മറുപടി പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News