‘വയബിലിറ്റി ഗ്യാപ് ഫണ്ട് നയത്തില്‍ കേന്ദ്രം തുടരുന്നത് അസമത്വ സമീപനം’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

വിഴിഞ്ഞം പദ്ധതി വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് സംബന്ധിച്ച ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാതെ കേന്ദ്ര ധനന്ത്രാലയം. വയബിലിറ്റി ഗ്യാപ് ഫണ്ട് നയത്തില്‍ കേന്ദ്രം തുടരുന്നത് അസമത്വ സമീപനമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാണിച്ചു.

മറ്റ് സംസ്ഥാനങ്ങളിലെ സമാന പദ്ധതികള്‍ക്കും ഈ തിരിച്ചടവ് ബാധകമല്ലേയെന്നും സുതാര്യവും തുല്യവുമായ വിജിഎഫ് നയം വേണമെന്നും എംപി ആവശ്യപ്പെട്ടു. അതേസമയം ചില പദ്ധതികള്‍ക്ക് പ്രീമിയം പേയ്മെന്റും പങ്കിടലും നിലനില്‍ക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ദേശീയ വളര്‍ച്ചക്ക് നിരവധി സംഭാവനകള്‍ നല്‍കുന്ന കേരളത്തോട് നീതി പൂര്‍വമായ സമീപനം ഉണ്ടാകണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചൂണ്ടിക്കാണിച്ചു.

2034 മുതല്‍ സംസ്ഥാനത്തിന് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ 20 ശതമാനം കേന്ദ്രത്തിന് നല്‍കണമെന്നാണ് വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കണമെന്ന് കേരളം നേരത്തെ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ചതിനെതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News