2023 ലെ മികച്ച പാർലമെൻ്റേറിയനുള്ള ‘ലോക്മത് പുരസ്കാരം’ ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് സമ്മാനിച്ചു

2023 ലെ മികച്ച പാർലമെൻ്റേറിയനുള്ള ‘ലോക്മത് പുരസ്കാരം’ ഡോ. ജോൺ ബ്രിട്ടാസ് എംപിക്ക് സമ്മാനിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഹൈദരാബാദ് നിന്നുള്ള അസദുദ്ദീൻ ഒവൈസിക്കായിരുന്നു കഴിഞ്ഞ വർഷത്തെ ലോക്മത് പുരസ്‌കാരം.

ALSO READ: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് യുഎന്‍ വിമണ്‍

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിംഗ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ, തുടങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കളാണ് മുൻപ് ലോക്മത് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

ALSO READ: ദളപതിയുടെ അവസാന ചിത്രം വെട്രിമാരനൊപ്പമോ? അങ്ങേരൊക്കെ വിജയ്‌യെ വെച്ച് സിനിമയെടുക്കുമോ? ഞെട്ടിച്ചുകൊണ്ട് പ്രഖ്യാപനം

2023 ലെ മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡും ഡോ. ജോൺ ബ്രിട്ടാസ് കരസ്ഥമാക്കിയിരുന്നു. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗത്ഭ്യം മുൻനിർത്തിയാണ് സൻസദ് രത്ന പുരസ്‌കാരം നൽകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News