എ ഐ പ്രധാന കഥാപാത്രമാവുന്ന ഇന്ത്യയിലെ ആദ്യ സിനിമ; ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്‌ത് ജോണ്‍ ബ്രിട്ടാസ് എംപി

ഉരു എന്ന സിനിമയുടെ വിജയത്തിന് ശേഷം ഇ എം അഷ്‌റഫ് കഥ എഴുതി സംവിധാനം ചെയ്യുന്ന മോണിക്ക ഒരു എ ഐ സ്റ്റോറി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ജോൺ ബ്രിട്ടാസ് എം പി മാഹിയിൽ പ്രകാശനം ചെയ്തു. സാംസ് പ്രൊഡക്ഷന്റെ ബാനറിൽ മൻസൂർ പള്ളൂർ നിർമിക്കുന്ന ചിത്രം എ ഐ പ്രധാന കഥാപാത്രമാവുന്ന ഇന്ത്യയിലെ ആദ്യത്തെ സിനിമയാണ്.

ALSO READ:പൊലീസിന് നേരെ കത്തി വീശി; ഗുണ്ട അറസ്റ്റില്‍

ഇ എം അഷ്റഫും മൻസൂർ പള്ളൂരും ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. സിനിമയിലെ പ്രധാന അഭിനേതാക്കളായ മജീഷ്യൻ ഗോപിനാഥ് മുതുകാട്, അപർണ്ണ മൾബറി, ബാലനടൻ ശ്രീപതിന്റെയും കഥാപാത്രങ്ങളെ ഉൾക്കൊളിച്ച മോഷൻ പോസ്റ്ററിന്റെ റിലീസിങ് എം മുകുന്ദനും, സംഗീത സംവിധായകനായ യുനിസിയോ ട്യൂൺ ചെയ്ത റിങ് ടോൺ കൈതപ്രം ദാമോദരൻ നമ്പൂതിരിയും പുറത്തിറക്കി.

സാംസ് പ്രൊഡക്ഷന്റെ ലോഗാ രമേശ് പറമ്പത്ത് എംഎൽഎ പ്രകാശനം ചെയ്തു. ചടങ്ങിൽ വി.എം. ഇബ്രാഹിം, എൻ.പി ഉല്ലേഗ്, ശിഹാബുദ്ധീൻ പൊയ്തുംകടവ്, പ്രദീപ് ചൊക്ലി , കെ.പി.ശ്രീശൻ, ഇ.എം. അഷറഫ് എന്നിവർ പ്രസംഗിച്ചു. മൻസൂർ പള്ളൂർ സ്വാഗതവും സോമൻ പന്തക്കൽ നന്ദിയും പറഞ്ഞു.

ALSO READ:ഒന്നും ഓര്‍മയില്ല, പണം കൈമാറിയെന്ന ആരോപണത്തില്‍ ഉരുണ്ടുകളിച്ച് ഹരിദാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News