‘നരിമാനെതിരായ ആ പ്രസ്താവന തരംതാണത്’; ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കാന്‍ പാടില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സുപ്രീം കോടതി മുന്‍ ജഡ്ജി രോഹിന്റണ്‍ നരിമാനെതിരെ ഗവര്‍ണര്‍ നടത്തിയത് തരംതാണ രാഷ്ട്രീയമെന്നും ഗവര്‍ണറുടെ പ്രസ്താവന ശുദ്ധ അസംബന്ധമെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഭരണഘടനാ സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ രാഷ്ട്രീയം കളിക്കാന്‍ പാടില്ല. തരംതാണ രാഷ്ട്രീയത്തില്‍ നിന്നും ഗവര്‍ണര്‍ തിരികെ വരണം. ഗവര്‍ണര്‍ ആരോപണം തിരുത്താന്‍ തയാറാകണമെന്നും ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.

ALSO READ:കുടുംബശ്രീ ബഡ്സ് കലോത്സവം; മികച്ച പ്രകടനം കാഴ്ചവെച്ച മിടുക്കൻ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

സുപ്രീംകോടതി മുന്‍ ജഡ്ജി രോഹിന്റണ്‍ നരിമാനെതിരെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപണം നടത്തിയത്. രോഹിന്റണിന്റെ പിതാവ് ഫാലി എസ് നരിമാന്‍ കേരള സര്‍ക്കാരില്‍ നിന്നും നിയമോപദേശത്തിന് 40 ലക്ഷം രൂപ വാങ്ങി. കേസില്‍ ഹാജരാകാതെയാണ് ഫാലി എസ് നരിമാന്‍ പണം വാങ്ങിയത്. ഭിന്നതാത്പര്യത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇത്. പിതാവ് പണം സ്വീകരിക്കുമ്പോള്‍ മകന്‍ ഗവര്‍ണര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നു. നരിമാന്റെ വിമര്‍ശനം സ്വാഭാവിക നീതിക്ക് എതിരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ചെന്നൈയില്‍ നടന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക്എഡ്യു കോണ്‍ക്ലേവില്‍ വെച്ച് നരിമാനെതിരെ ആരോപണം ഉയര്‍ത്തിയ ഗവര്‍ണര്‍ക്ക് അതേ വേദിയില്‍ തന്നെയാണ് ബ്രിട്ടാസ് എംപി മറുപടി നല്‍കിയത്.

ALSO READ:മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ-മതേതര വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു:ഐഎന്‍എല്‍

അതേസമയം ഏകപക്ഷീയവും ഏകമാനവുമായ റിപ്പോര്‍ട്ടിങ്ങിലൂടെ ഇന്ത്യന്‍ മീഡിയ യഥാര്‍ത്ഥത്തില്‍ ‘മോഡിയ’ ആയിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. മോദിയുടെ രാമന്‍ അല്ല മറിച്ച് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ മഹാത്മാഗാന്ധിയുടെ രാമനാണ് നമ്മുടെ മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News