പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഡോ ജോൺ ബ്രിട്ടാസ് എം പി. ദൈവങ്ങൾക്ക് അല്ല, ജനങ്ങൾക്ക് പ്രാണൻ നൽകാനാണ് പ്രധാനമന്ത്രി തയാറാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടത്തുകയല്ല വേണ്ടത്. മണിപ്പൂരിൽ പോകാൻ തയ്യാറാകണം. മണിപ്പൂരിൽ പ്രാണപ്രതിഷ്ഠ നടത്തണം. പ്രധാനമന്ത്രിയും പൂജാരിയും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥയാണ്. മത ചടങ്ങിനെ രാഷ്ട്രീയ ചടങ്ങ് ആക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തിന്റെ സാഹചര്യം അപകടത്തിലാണ്. ഒരു പ്രൊഫസർ പോലും ഗോഡ്സയെ പ്രകീർത്തിച്ചു പോസ്റ്റ് ഇടുന്നതാണ് ഇപ്പോഴുള്ള സാഹചര്യമെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർക്ക് സിആർപിഎഫ് സുരക്ഷ നൽകി ഗവർണറിൽ നിന്നും കേരള ജനതയെ രക്ഷിച്ച അമിത് ഷാക്ക് നന്ദിയെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
Also Read: പൊതുവിദ്യാഭ്യാസ മേഖലയെ ഏറെ പിന്തുണയ്ക്കുന്ന ബജറ്റ്: മന്ത്രി വി ശിവന്‍കുട്ടി
അതേസമയം, പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല ജനാധിപത്യ വിരുദ്ധ ബില്ലുകൾക്കുമെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ കൂട്ടമായി സസ്‌പെൻഡ് ചെയ്ത നടപടിക്കൊടുവിലാണ് പ്രധാനമന്ത്രിയുടെ ഈ വിമർശനമെന്നതാണ് വിരോധാഭാസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here