ഇസ്രയേലില്‍ പരിക്കേറ്റ ഷീജ ആനന്ദിന്റെ ബന്ധുക്കളെ ജോണ്‍ ബ്രിട്ടാസ് എം പി സന്ദര്‍ശിച്ചു

ഇസ്രയേലില്‍ പരിക്കേറ്റ ഷീജ ആനന്ദിന്റെ ബന്ധുക്കളെ ജോണ്‍ ബ്രിട്ടാസ് എം പി സന്ദര്‍ശിച്ചു. വളക്കെയിലെ വീട്ടിലെത്തിയാണ് ഷീജയുടെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബത്തിന് എല്ലാ സഹായവും എംപി ഉറപ്പ് നല്‍കി.

ഇസ്രയേല്‍ സമയം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് മിസൈല്‍ ആക്രമണത്തില്‍ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിന് പരിക്കേറ്റത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഷീജ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ ഷീജയെ ആദ്യം അടുത്തുള്ള ബെര്‍സാലൈ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ടെല്‍ അബീബ് ഹോസ്പിറ്റലിലേക്കും മാറ്റി. രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞതായും നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്നും ബന്ധുക്കള്‍ക്ക് വിവരംലഭിച്ചു. പരിക്കേല്‍ക്കുന്നതിന് മുന്‍പ് സംഘര്‍ഷത്തിന്റെ കാര്യങ്ങള്‍ പറയുകയും ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തിരുന്നുവെന്ന് അമ്മ സരോജിനി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: കരുവന്നൂര്‍ കേസ്; അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും ഇ ഡി കസ്റ്റഡിയില്‍ വിട്ടു

ഷീജയുടെ ഒപ്പമുള്ള മറ്റ് മലയാളികളാണ് വീട്ടിലേക്ക് വിവരങ്ങള്‍ അറിയിക്കുന്നതെന്ന് സഹോദരീ പറഞ്ഞു. സൗത്ത് ഇസ്രായേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഭര്‍ത്താവ്.

Also Read: ഇസ്രയേലിന്റെ അയണ്‍ ഡോമിനെ പലസ്‌തീൻ പ്രതിരോധിച്ചത് ഇതിലൂടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News