ഇസ്രയേലില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് ജോണ്‍ ബ്രിട്ടാസ് എം പി

ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഇസ്രയേലില്‍ കുടുങ്ങിപ്പോയ എല്ലാ ഇന്ത്യക്കാരുടെ സുരക്ഷയും ഇസ്രയേലിലെ ഇന്ത്യന്‍ എംബസി മുഖേന ഉറപ്പാക്കണം. ഇസ്രയേലില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക വിമാന സര്‍വീസുകളുള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

READ ALSO:ആര്‍ദ്രം ആരോഗ്യം: മന്ത്രി വീണാ ജോര്‍ജ് നാളെ തിരുവനന്തപുരത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കും

ഏഴായിരത്തോളം മലയാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിനി ഷീജ ആനന്ദിന്റെ തുടര്‍ ചികില്‍സ ഇന്ത്യന്‍ എംബസി ഇടപെട്ട് ഉറപ്പ് വരുത്തണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.

READ ALSO:ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം; ഗൂഢാലോചന പകൽ പോലെ വ്യക്തം: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News