അഞ്ജു ബോബി ജോര്‍ജിന്റെ മോദി സ്തുതി: തെരുവില്‍ ഗുസ്തി താരങ്ങള്‍ പോരാടുമ്പോള്‍ കാഴ്ചപ്പാട് നീതിയുക്തമാകണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് മുന്‍ ലോംഗ്ജമ്പ് താരം അഞ്ചു ബോബി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ ജോണ്‍ ബ്രിട്ടാസ് എം.പി. താന്‍ തെറ്റായ കാലഘട്ടത്തിലെ കായികതാരമായിരുന്നുവെന്നും ഇപ്പോള്‍ ഇന്ത്യന്‍ കായികരംഗം അടിമുറി മാറിയെന്നും അഞ്ചു പറഞ്ഞതിനെതിരെയാണ് എംപി പ്രതികരിച്ചത്.

ALSO READ:  ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ്; ട്രെയിൻ- വിമാന സർവീസുകൾ പ്രതിസന്ധിയിൽ

എല്ലാവര്‍ക്കും സ്വന്തമായി അഭിപ്രായം പറയാം. നമുക്കെല്ലാം അഭിമാനമായ അഞ്ജുവിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തെരുവില്‍ നീതിക്കായി, മാനസികമായി തളര്‍ന്ന വനിതാ ഗുസ്തി താരങ്ങള്‍ പോരാടുമ്പോള്‍ താരത്തിന്റെ കാഴ്ചപ്പാച് കുറച്ചുകൂടി മികച്ചതും നീതിയുക്തവുമാക്കണം.- അദ്ദേഹം എക്‌സില്‍ കുറിച്ചു.

ALSO READ:  ഒടിടിയെ മാറ്റിമറിക്കും; റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു

തിങ്കളാഴ്ച നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തിനിടെ അഞ്ജു മോദിയെ വാനോളം പുകഴ്ത്തിയിരുന്നു. ഇന്ത്യന്‍ കായിക രംഗത്തെ മാറ്റിമറിച്ചത് മോദി സര്‍ക്കാരാണെന്നും അവര്‍ പറഞ്ഞിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അടുത്ത സഹായി സഞ്ജയ് സിംഗ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മേധാവിയായി തെരഞ്ഞെടുക്കപ്പെടുകയും ഒളിമ്പ്യന്‍ സാക്ഷി മാലിക് ഗുസ്തിയില്‍ അകാല വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അഞ്ജുവിന്റെ പ്രസ്താവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News