ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം; വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്രം

ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നുണ്ടോ, ഇന്ത്യയുടെ നിയമ കമ്മീഷന്റെ പുതിയ റിപ്പോര്‍ട്ടിനെ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ, ലോ കമ്മീഷന്‍ എന്നത് ശരിയാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ചത്.

ALSO READ:‘നദിയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തി, പരിശോധന രാത്രിയിലും തുടരും’: റിട്ട. മേജർ ജനറൽ, എം ഇന്ദ്രബാലൻ

ഭരണഘടനയുടെ 44-ാം അനുച്ഛേദം പൗരന്മാര്‍ക്ക് ഏകീകൃത സിവില്‍ കോഡിനായി സംസ്ഥാനം ശ്രമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി. ഉള്‍പ്പെട്ടിരിക്കുന്ന വിഷയ സംവേദനക്ഷമതയുടെ പ്രാധാന്യം കണക്കിലെടുത്ത്, ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും പരിശോധിച്ച് ഉചിതമായ ശുപാര്‍ശകള്‍ നല്‍കാന്‍ ഇന്ത്യന്‍ നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയെന്നും മറുപടിയില്‍ പറയുന്നുണ്ട്. അതേസമയം നേരത്തെയുള്ള കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കി ആറ് വര്‍ഷം പിന്നിട്ടതിനാല്‍, 22-ാമത് ലോ കമ്മീഷന്‍ ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തുവെന്നും മാത്രമാണ് കേന്ദ്ര മറുപടി.

ALSO READ:നീറ്റ് പരീക്ഷ; പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News