സെന്റ് തെരേസാസ് കോളജിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് പങ്കെടുത്ത് സംവിധായകനും നടനുമായ ജോണി ആന്റണി. ‘ഫാമിലി’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ജോണി ആന്റണിയും സംവിധായകൻ ബേസിൽ ജോസഫും സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഈ പരിപാടിയില്‍ പങ്കെടുത്തത്. ഇപ്പോഴിതാ ജോണി ആന്റണി നടത്തിയ പ്രസംഗമാണ് കോളേജിൽ ശ്രദ്ധനേടുന്നത്.
മകൾ പഠിക്കുന്നതും ഇതേ കോളേജിലാണ്. കോളജിലെ പിടിഎ അംഗവുമാണ് ജോണി ആന്റണി . താൻ ഇവിടെ വന്നിരിക്കുന്നത് നടനായിട്ടല്ലെന്നും സെന്റ് തെരേസാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അപ്പനായിട്ടാണെന്നും പറഞ്ഞാണ് ജോണി ആന്റണി പ്രസംഗിച്ചത്.
ഞാൻ ഇവിടെ ഒരു പിടിഎ മെമ്പർ ആണ്. ഇതിന്റെ പിന്നിലേക്കുള്ള എന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഞാൻ ഒന്ന് ഓർമിപ്പിക്കാം. 2003 ൽ സിഐഡി മൂസ ചെയ്ത വർഷം തന്നെയാണ് എന്റെ മൂത്ത മകൾ ജനിച്ചത്. 2007ൽ ഏറ്റവും നല്ല കിൻഡർ ഗാർഡനിൽ അവളെ ചേർത്തു. തൊട്ടു പിന്നാലെ മൂന്നുവർഷം കഴിഞ്ഞപ്പോൾ അവളുടെ അനുജത്തിയെയും അവിടെ ചേർത്തു. അന്ന് ഞാൻ ഒരു സിനിമ സംവിധായകനാണ്. രണ്ടുമൂന്നു കൊല്ലം ഒക്കെ ആകുമ്പോൾ ഒരു പടം ചെയ്യാറുണ്ട്. പക്ഷേ 12 കൊല്ലം അങ്ങനെയുള്ള ഒരു സ്കൂളിൽ പിള്ളേരെ വിട്ട് പഠിപ്പിക്കാൻ ഒരു സിനിമ ചെയ്യുന്ന ആൾക്ക് കഴിയുമോ എന്ന് എനിക്ക് ആശങ്ക ഉണ്ടായിരുന്നു.
പക്ഷേ അന്ന് ഞാൻ അവിടെ നിന്ന് പ്രാർഥിച്ച പ്രാർഥനയുണ്ട്, ദൈവമേ പന്ത്രണ്ടാം ക്ലാസ് വരെ കുട്ടികളെ ഇവിടെ പഠിപ്പിച്ച് ഇറക്കാനുള്ള ഒരു ഭാഗ്യം എനിക്ക് തരണേ.
ALSO READ:മലയാള സിനിമയെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം വരുന്നു: വൈറലായി ചിത്രം
മൂന്നുകൊല്ലം മുമ്പ് മൂത്തമകൾ അവിടെ നിന്നും പഠിച്ചിറങ്ങി രണ്ടാമത്തെ മകൾ ഇപ്പോൾ അവിടെ 12ാം ക്ലാസ്സിൽ പഠിക്കുകയാണ്. മക്കൾ അവിടെ പഠിക്കുമ്പോൾ എല്ലാ വർഷവും ഇതുപോലെയൊക്കെ അവിടെ പോകും. മൂത്ത മകൾ അവിടെ ഒന്നിലും രണ്ടിലും ഒക്കെ പഠിക്കുമ്പോഴാണ് ഞാൻ ഒരു സിനിമ സംവിധായകനാണെന്ന് സ്കൂളിലുള്ള എല്ലാവരും അറിഞ്ഞു കേട്ട് വരുന്നത്. ഒരു ദിവസം അവിടുത്തെ അച്ചൻ എന്നെ വിളിപ്പിച്ചിട്ട് ചോദിച്ചു, ‘‘എന്തുണ്ട് വിശേഷം. എങ്ങനെയാണ് ഈ മമ്മൂട്ടിയും മോഹൻലാലും ഒക്കെ’’ എന്ന് ഞാൻ പറഞ്ഞു, ‘‘അവരൊക്കെ വളരെ നല്ല മനുഷ്യരാണ് അച്ചോ’’ എന്നായിരുന്നു എന്റെ മറുപടിയെന്നും ജോണി ആന്റണി പറഞ്ഞു.
വളരെ ആവേശത്തോടെയാണ് കോളേജ് കുട്ടികൾ ജോണി ആന്റണിയുടെ പ്രസംഗം ഏറ്റെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here