ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ജോണി ഡെപ്പ്

നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേര്‍ഡില്‍ നിന്ന് ലഭിച്ച നഷ്ടപരിഹാര തുക ജീവകാരുണ്യ സംഘടനകള്‍ക്ക് നല്‍കാന്‍ ഹോളിവുഡ് താരം ജോണി ഡെപ്പ്. ആംബര്‍ ഹേര്‍ഡിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യണ്‍ ഡോളര്‍ (8.2 കോടി രൂപ)യാണ് ഡോണി ഡെപ്പ് അഞ്ച് ജീവകാരുണ്യ സംഘടനകള്‍ക്കായി നല്‍കുന്നത്.

Also Read- ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി

മേക്ക്-എ-ഫിലിം ഫൗണ്ടേഷന്‍, ദി പെയിന്റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മര്‍ലോണ്‍ ബ്രാന്‍ഡോയുടെ ടെറ്റിയാറോവ സൊസൈറ്റി ചാരിറ്റി എന്നിവയുള്‍പ്പെടെയുള്ള സംഘടനകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. രോഗബാധിതരായ കുട്ടികളെ സഹായിക്കാനും പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാനും ഈ പണം വിനിയോഗിക്കും.

Also Read- അനിയൻ മിഥുൻ തൻ്റെ അനിയനല്ല; വെളിപ്പെടുത്തലുമായി അവതാരകൻ മിഥുൻ

ആംബര്‍ ഹേര്‍ഡിനെതിരെ ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞ ജൂണിലാണ് വിധി വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. കഴിഞ്ഞ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് ഡെപ്പ് സമ്മതിക്കുകയായിരുന്നു.

2018 ല്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേര്‍ഡ് ഒരു ലേഖനമെഴുതിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഹേര്‍ഡിനെതിരേ ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയതോടെ ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമായി. ഡെപ്പ് തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ കോടതി അത് നിരസിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News