മലയാളിയുടെ എൺപതുകളും തൊണ്ണൂറുകളും സംഗീത സാന്ദ്രമാക്കിയ ജോൺസൺ മാസ്റ്റർ. മലയാളി മറക്കാത്ത മനോഹര ഈണങ്ങള്‍ പകർന്നു നൽകി കാലമെത്തും മുൻപേ ആ പ്രതിഭ കടന്നുപോയിട്ട് ഇന്ന് 13 ആണ്ട് തികയുന്നു.
Also read:വയനാട് ഉരുൾപൊട്ടൽ; കണ്ടെത്താനുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് സർക്കാർ
ജോണ്‍സണ്‍ മാസ്റ്ററുടെ സംഗീതം കാച്ചിക്കുറുക്കിയ കവിത പോലേയാണ്. ഒന്നും ഒരിക്കലും അധികമോ കുറവോ ആകാത്തവിധം വരികളുമായി ഇഴപിരിഞ്ഞു കിടക്കും. അദ്ദേഹം സമ്മാനിച്ച ഓരോ ഗാനത്തിലും ആ മികവ് എടുത്തറിയാം. ഉപകരണസംഗീതത്തിന്‍റെ അതിപ്രസരം കൊണ്ട് വരികളെ നോവിക്കാതെ, ശബ്ദമുഖരിതമാകാതെ ഓരോ പാട്ടും അദ്ദേഹം നമ്മുടെ മനസ്സിലേക്ക് ചേര്‍ത്തു വെച്ചു.
ജോണ്‍സണ്‍ മാഷിന്‍റെ മനസ്സിലും അദ്ദേഹത്തിന്‍റെ ആത്മപങ്കാളിയായ ഗിറ്റാറിലും ഉയിര്‍ക്കൊണ്ട സംഗീതത്തിന് ഇന്നും പത്തരമാറ്റാണ് ജോണ്‍സണ്‍ മാസ്റ്റര്‍. മൗനമെന്നൊരു വാക്കിന് സംഗീതം നല്‍കുമ്പോള്‍ അതില്‍ മൗനത്തിന്‍റെ ആഴമേറിയ സാന്നിധ്യമാണ് നമ്മള്‍ അനുഭവിച്ചറിഞ്ഞത്. വീണയുടെയും വയലിന്‍റെയും ചിലങ്കയുടെയും ശബ്ദം കൊണ്ട് മനുഷ്യ മനസിലേക്ക് സംഗീതം വഴി പ്രണയവും വിരഹവും പകയും പ്രതികാരവും മരണവും എത്തി.
ജോണ്‍സണ്‍ മാസ്റ്റര്‍ മലയാളിക്ക് നല്‍കിയ സമ്മാനങ്ങള്‍ ഒരുപാടുണ്ട്. പ്രണയാഗ്നിയില്‍ ചുട്ടെരിച്ചവനോടുള്ള പകയുമായി എത്തിയ നാഗവല്ലിയും മഴയെ പ്രണയിച്ച ക്ലാരയും ജീവിതത്തിന്‍റെ ഓരങ്ങളിലേക്ക് കാമുകനാല്‍ ഒഴിവാക്കപ്പെട്ട ഇസബല്ലയും നമ്മളിലേക്ക് കടന്നുവന്നതും ഒടുവില്‍ ചിരപ്രതിഷ്ടനേടിയും ജോണ്‍സണ്‍ മാഷിന്‍റെ ഈണങ്ങളെ കൂട്ടിപിടിച്ചാണ്.
ഭരതന്‍റെ കൈപിടിച്ച് മലായാള സിനിമാലോകത്തേക്ക് കടന്നു വന്ന ജോണ്‍സണ്‍ എന്ന ചെറുപ്പക്കാരന്‍ പിന്നീട് നടന്നു കയറിയത് ഹിറ്റുകളുടെ ലോകത്തേക്കാണ്. പത്മരാജൻ, ഭരതൻ, സത്യൻ അന്തിക്കാട്, കമൽ, ലോഹിതദാസ്, ബാലചന്ദ്രമേനോൻ തുടങ്ങിയ മുൻനിര സംവിധായകരുടെ കൂട്ടുകെട്ടിൽഅന്ന് മലയാള സിനിമയ്ക്കു ലഭിച്ചത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരുപിടി നല്ല ഗാനങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here