കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലൂര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ്  ജോണി നെല്ലൂര്‍  പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. മറ്റൊരു പ്രസ്ഥാനത്തിലും  ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന  പുതിയ പ്രസ്ഥാനം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവരെ അടക്കം ഉള്‍പ്പെടുത്തി മതേതര ദേശീയ പാര്‍ട്ടിയായിരിക്കും നാഷണല്‍ പ്രോഗ്രസ് പാര്‍ട്ടിയെന്നും  നിലവില്‍ ഒരു മുന്നണിയിലേക്കും പോകുന്നത്  ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെതിരെ ജോണി നെല്ലൂര്‍ വിമര്‍ശനമുയര്‍ത്തി. ഘടകകക്ഷികള്‍ക്ക് യുഡിഎഫില്‍ അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്ന അംഗീകാരം ഇപ്പോ‍ഴില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News