പുതിയ വേര്‍ഷനില്‍ കല്യാണി; ആകാംക്ഷ ഉണര്‍ത്തി ആന്റണിയുടെ ട്രെയിലര്‍

ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒരുമിക്കുന്ന ആന്റണി, മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്.
മാസ് ലുക്കിലാണ് ജോജു എത്തുന്നത്. ഒപ്പം ആരാധകര്‍ക്ക് ആവേശം നല്‍ക്കുന്നത്് കല്യാണിയുടെ സൂപ്പര്‍ ആക്ഷനാണ്.

ALSO READ“കാതൽ കണ്ട് ഒരു കുഞ്ഞിനെപ്പോലെ കരഞ്ഞു; ജിയോ ബേബി മലയാള സിനിമയ്ക്ക് ജീവൻ പകരുന്ന സംവിധായകൻ”: ഐശ്വര്യ ലക്ഷ്മി

ആന്റണി ആന്ത്രപ്പര്‍ എന്ന കഥാപാത്രമായാണ് ജോജു അഭിനയിക്കുന്നത്.ജോജുവും കല്യാണിയും അച്ഛനും മകളുമായിട്ടാണ് ചിത്രത്തിലെന്നാണ് സൂചനഇവരെക്കൂടാതെ ചെമ്പന്‍ വിനോദ്, വിജയരാഘവന്‍, നൈല ഉഷ, ആശ ശരത്ത് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.കുടുംബ പശ്ചാത്തലത്തില്‍ മാസ് ആക്ഷന്‍ രംഗങ്ങളും, ബന്ധങ്ങളുടെ തീവ്രതയുമൊക്കെ കാണിച്ചു പോകുന്ന ചിത്രമായിരിക്കും ‘ആന്റണി’ എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

ALSO READ“അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മിമിക്രിക്കാരാണ്”; ഇനി അശോകേട്ടനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് – ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് – അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ – രാജശേഖര്‍, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ – ഷിജോ ജോസഫ്, സഹനിര്‍മാതാക്കള്‍ – സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ ആന്റ് കൃഷ്ണരാജ് രാജന്‍, ഡിജിറ്റല്‍ പ്രമോഷന്‍ – ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഒ – ശബരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News