‘ഭീഷണിപ്പെടുത്തിയിട്ടില്ല, താൻ രണ്ടു വർഷം കഷ്ടപ്പെട്ട സിനിമയാണിത്, സിനിമ കാണരുതെന്ന് പറയുന്നത് ശരിയല്ല’ : ജോജു ജോർജ്

joju

അടുത്തിടെയാണ് ജോജു ജോർജിന്റെ ‘പണി’ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.റിലീസ് ദിവസം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെ വിമർശിച്ച റിവ്യൂവറെ ജോജു ഫോണിൽ വിളിച്ച് ഭീഷണിപെടുത്തി എന്ന വാർത്ത വന്നിരുന്നു. ഇപ്പോഴിതാ ആ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജോജു, വീഡിയോയിലൂടെയാണ് ജോജു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

താൻ രണ്ടു വർഷം കഷ്ടപ്പെട്ട സിനിമയാണിതെന്നും റിവ്യൂവർ നിരവധി ഫ്ലാറ്റ്ഫോമുകളിൽ ഇങ്ങനെ മോശമായി റിവ്യൂ പങ്കുവെച്ചിരിക്കുകയാണെന്നും ജോജു പറഞ്ഞു.തങ്ങളുടെ ജീവിത പ്രശ്നമാണിത്, ഇത് കണ്ടപ്പോൾ ദേഷ്യവും പ്രയാസവും തോന്നി, അങ്ങനെ റിയാക്ട് ചെയ്തന്നെ ഉള്ളു , അല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ല.വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ തനിക്ക് അയാളെ മുന്നേ അറിയില്ല, കഷ്ടപ്പെട്ട സിനിമയെ പറ്റി മോശം പറയുന്നത് കണ്ടപ്പോൾ ദേഷ്യവും വിഷമവും തോന്നിഎന്നും ജോജു പറഞ്ഞു.,തന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, ആ സിനിമയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല അയാളെ വിളിച്ചത്. മനഃപൂർവം ഇങ്ങനെ ചെയ്തതുകൊണ്ടാണ് എന്നും ജോജു ഇക്കാര്യത്തിൽ പ്രതികരിച്ചു.

ALSO READ: “ഈ ചെറിയ സമയം കൊണ്ട് ആളുകൾക്ക് എങ്ങനെ കണക്റ്റ് ആകുമെന്ന പേടിയുണ്ടായിരുന്നു…”: ‘ബോഗയ്ൻവില്ല’ സിനിമയെക്കുറിച്ച് നവീനയുമായി നടത്തിയ അഭിമുഖം

രേഖകൾ വെച്ച് നിയമപരമായി ഇക്കാര്യത്തിൽ ഞാൻ മുന്നോട്ടുപോകും. തന്റെ ജീവിതമാണ് സിനിമ, കോടികൾ മുടക്കിയാണ് ഈ സിനിമ എടുത്തത്. ഒരു സിനിമയുടെ കഥയിലെ സ്പോയിലർ പ്രചരിപ്പിക്കുകയാണ് ഈ റിവ്യൂവർ ചെയ്തത്. അതുകൊണ്ടാണ് പ്രതികരിച്ചത്.’’എന്നും ജോജു ജോർജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News