‘ആ നടി വലിയൊരു പ്രചോദനം തന്നെയാണ്; അവര്‍ എന്നെ അത്ഭുതപ്പെടുത്തി’: ജോജു ജോര്‍ജ്

joju george

പണിയിലെ നായികയാകാന്‍ പലരെയും ഞങ്ങള്‍ സമീപിച്ചിരുന്നുവെന്ന് നടന്‍ ജോജു ജോര്‍ജ്. അവസാനം ഗൗരിയെന്ന കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്നു മനസിലാക്കിയാണ് അവരെ ഞങ്ങള്‍ സമീപിച്ചതെന്നും നടന്‍ പറഞ്ഞു.

നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം നിര്‍വഹിച്ച സിനിമയാണ് ‘പണി’. ചിത്രത്തില്‍ നായകനായ ഗിരിയായി വേഷമിട്ടത് ജോജു തന്നെയാണ്. പണിയില്‍ നായികയായി എത്തിയത് തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ അഭിനയയായിരുന്നു.

Also Read : ‘മാതൃശിശു ആരോഗ്യത്തില്‍ സമഗ്രമായ സമീപനം’; വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

ശരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും അവര്‍ വലിയൊരു പ്രചോദനം തന്നെയാണ്. ഞങ്ങളുടെ ടീം നല്‍കുന്ന സിഗ്‌നല്‍ പിടിച്ചെടുത്താണ് അവര്‍ അഭിനയിച്ചതെന്നും ജോജു ജോര്‍ജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.

‘പണിയിലെ നായികയാകാന്‍ പലരെയും ഞങ്ങള്‍ സമീപിച്ചിരുന്നു. അവസാനം ഗൗരിയെന്ന കഥാപാത്രത്തിന്റെ മുഖവുമായി അഭിനയ ചേരുമെന്നു മനസിലാക്കിയാണ് അവരെ ഞങ്ങള്‍ സമീപിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ സംസാരശേഷിയും കേള്‍വിയുമില്ലാത്ത ആളാണ് അവര്‍.

ക്യാമറയ്ക്ക് മുന്നില്‍ അഭിനയ അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് വലിയൊരു അത്ഭുതം തന്നെയാണ്. ശരീരിക വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും അവര്‍ വലിയൊര് പ്രചോദനം തന്നെയാണ്. ഞങ്ങളുടെ ടീം നല്‍കുന്ന സിഗ്‌നല്‍ പിടിച്ചെടുത്താണ് അവര്‍ അഭിനയിച്ചത്,’ ജോജു ജോര്‍ജ് പറയുന്നു.

നാല് ഭാഷകളിലായി കഴിഞ്ഞ 15 വർഷമായി അമ്പതിലധികം ചിത്രങ്ങളുടെ ഭാഗമായി അഭിനേത്രിയാണ് അഭിനയ. ജന്മനാ കേൾവിശക്തിയും സംസാരശക്തിയും ഇല്ലാത്ത അഭിനയ തന്റെ കഴിവ് കൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ നേടിയ നടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News