ഇതൊരു ഒന്നൊന്നര മേക്കോവർ; ‘ആന്റണി’ക്കായി വണ്ണംകുറച്ച് ജോജു ജോർജ്ജ്

തന്റെ ഏറ്റവും പുതിയ ചിത്രം ആന്റണിക്കായി വണ്ണം കുറച്ച് നടൻ ജോജു ജോർജ്ജ്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ചിത്രത്തിനായി വമ്പൻ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും.

ജോജുവിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ എത്തുന്നു. ജോഷിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ച ‘പൊറിഞ്ചു മറിയം ജോസ്’ സൂപ്പർ ഹിറ്റ് മാസ്സ് ചിത്രമായിരുന്നു. അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന മാസ്സ് ചിത്രം ആണ് ആന്റണി എന്നാണ് അണിയറ പ്രവർത്തകരിൽ നിന്ന് അറിയാൻ കഴിഞ്ഞത്.ഇരട്ട എന്ന ജനപ്രിയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

Also Read: “വോട്ടുകള്‍ക്ക് കോടികള്‍ ചെലവാക്കുന്നവര്‍ എത്ര രൂപ സമ്പാദിക്കുന്നുണ്ടാവും”: നടന്‍ വിജയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News