മറന്നാടു പുള്ളേ…മുറിപ്പാടുകളെ…!’പണി’യിലെ ആദ്യ ലിറിക്കൽ ഗാനത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ

മലയാളികളുടെയും ഇപ്പോൾ അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടൻ ജോജു ജോർജ്‌ ആദ്യമായി രചന – സംവിധാനം നിർവഹിക്കുന്ന ‘പണി’ യിൽ നിന്നും ആദ്യത്തെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. വിഷ്ണു വിജയ് സംഗീത സംവിധാനവും,മുഹ്സിൻ പരാരി രചനയും നിർവ്വഹിച്ച ഈ ഗാനം പാടിയിരിക്കുന്നതും വിഷ്ണു വിജയ് തന്നെയാണ്. മറന്നാടു പുള്ളേ…മുറിപ്പാടുകളെ… എന്ന് തുടങ്ങുന്ന ഗാനം ഈ ഗാനത്തിന്റെ റിലീസിനോടൊപ്പം തന്നെ ചിത്രത്തിന്റെ മറ്റൊരു വിശേഷവും “പണി” യുടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുമുണ്ട്.. പ്രേക്ഷകർ നാളുകളായി കാണാൻ കാത്തിരിക്കുന്ന “പണി ” ഒക്ടോബർ മാസം 17 ന് പ്രേക്ഷകരിലേക്കെത്തുമുള്ള പ്രഖ്യാപനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അഞ്ചു ഭാഷകളില്‍. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് ഏറ്റവും പുതിയ വിവരം.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി ഭ്രമയുഗം

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനിൽ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമി ട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റില്‍ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട്‌ നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുന്‍ നിര വിതരണ കമ്പനികളുമായി ചര്‍ച്ചയിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.

ALSO READ: നാലാം വിവാഹത്തിനൊരുങ്ങി നടി വനിത വിജയകുമാർ; സേവ് ദി ഡേറ്റ് ചിത്രങ്ങൾ വൈറൽ

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐ എസ് സി , ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News