‘നിന്റെ കയ്യില്‍ അവന്മാരെ കിട്ടും, ചതച്ചേക്കണം’; ആക്ഷന്‍ ഹീറോ കം ഡയറക്ടര്‍ ജോജുവിന്റെ പുത്തന്‍ ചിത്രം ‘പണി’ തിയേറ്റുകളിലേക്ക്, ട്രെയിലര്‍ കാണാം

നടന്‍ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ജോജു ആദ്യമായി രചനയും നിര്‍വഹിച്ച ചിത്രത്തില്‍ പ്രമുഖ താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സഹനടന്‍, നായകന്‍, പ്രതിനായകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് തെളിയിച്ച ജോജു ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരാധകര്‍ ആവേശത്തിലാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ മാസം 24നാണ് ചിത്രത്തിന്റെ റിലീസ്.

ALSO READ:  തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം:സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

ഏത് തരം കഥാപാത്രങ്ങളും തന്റെ കൈയില്‍ ഭദ്രമാണെന്ന് തെളിയിച്ച ജോജുവിന്റെ ജോസഫ് എന്ന ചിത്രത്തിലെ അഭിനയം ഒട്ടേറേ അഭിനന്ദനങ്ങളാണ് നേടിയത്. ഇതിന് പിന്നാലെ വന്ന നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ അദ്ദേഹം സിനിമാലോകത്ത് ഇത്രയും നാളത്തെ തന്റെ അനുഭവ സമ്പത്തുമായാണ് ‘പണി’യുമായി തിരക്കഥാകൃത്തും സംവിധായകനുമായി പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നത്.

സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററും ‘ഗിരി ആന്‍ഡ് ഗൗരി ഫ്രം പണി’ എന്ന ക്യാപ്ഷനില്‍ എത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും മറന്നാടു പുള്ളേ… എന്ന ഗാനവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ ജോജുവിന്റെ നായികയായി എത്തുന്നത് അഭിനയയാണ്. അഭിനയ ജോജുവിന്റെ നായികയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ALSO READ: വയനാട്‌ ലോക്സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർത്ഥിയെ ഇന്ന് വൈകിട്ട്‌ പ്രഖ്യാപിക്കും

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News