‘എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക’: ജോമോള്‍

ഒരു വടക്കന്‍ വീരഗാഥയില്‍ ബാലതാരമായി ബിഗ് സ്‌ക്രീനില്‍ എത്തിയ നടിയാണ് ജോമോള്‍. പിന്നീട് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. ഇപ്പോഴിതാ കാതല്‍ എന്ന സിനിമയില്‍ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോള്‍. കാതലില്‍ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോള്‍ ശബ്ദം നല്‍കിയത്. ഇതിനെ കുറിച്ച് ജോമോള്‍ തന്നെ പങ്കിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ALSO READ: എത്രയും പെട്ടെന്ന് കുട്ടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ; ജെ ചിഞ്ചുറാണി

‘കാതല്‍-ദി കോര്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്ക് മടിയായിരുന്നു. ഞാന്‍ ശബ്ദം നല്‍കുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് സംശയിച്ചു. എന്നാല്‍ ഇന്ന്, എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഈ അവസരം നല്‍കിയതിന്, എന്നില്‍ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാന്‍ നന്ദി പറയുക ആണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക’;ജോമോള്‍ കുറിച്ചു.

അതേസമയം ജയ്ഗണേഷ് എന്ന ചിത്രത്തില്‍ ആണ് ജോമോള്‍ അഭിനയിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വക്കീല്‍ വേഷമാണ്. രഞ്ജിത്ത് ശങ്കര്‍ ആണ് സംവിധാനം.

ALSO READ: നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വീണ്ടും വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News