ആഴ്‌സണൽ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ജൊനാസ് എയിഡവാൾ രാജിവെച്ചു.വുമൺ സൂപ്പർ ലീഗിൽ ടീമിന് മോശം തുടക്കം സംഭവിച്ചതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.വുമൺ സൂപ്പർ ലീഗിൽ കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ടീമിന് ജയിക്കാൻ കഴിഞ്ഞത്. മാത്രമല്ല ചാമ്പ്യൻസ് ലീഗ് സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ കനത്ത തോൽവിയും ടീമിനേറ്റു വാങ്ങേണ്ടി വന്നിരുന്നു.
സ്വീഡിഷ് ക്ലബ്ബായ എഫ്സി റോസൻഗാർഡിൽ നിന്ന് 2021 ലാണ് അദ്ദേഹം ആഴ്‌സണലിലേക്ക് എത്തിയത്. അദ്ദേഹത്തിന് കീഴിൽ ക്ലബ്ബ് രണ്ട് തവണ ലീഗ് കിരീടം നേടിയിരുന്നു. 2022 – 23 സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലും ക്ളബ്ബ് എത്തിയിരുന്നു. പത്ത് വർഷത്തിനിടെ ആദ്യമായി ആയിരുന്നു അന്ന് കൽബ്ബ് സെമി ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നത്.
അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിൽ ആഴ്‌സണൽ ശനിയാഴ്ച ചെൽസിക്കെതിരെ കളത്തിൽ ഇറങ്ങിയിരുന്നു. എന്നാൽ 2 – 1ന് ക്ലബ്ബ് തോറ്റു. അതേസമയം വനിതാ ടീമിനോട് അദ്ദേഹം കാണിച്ച അർപ്പണബോധത്തോടും പ്രതിബദ്ധതയോടും വളരെയധികം നന്ദിയുടനെന്ന് ക്ലബ് പ്രതികരിച്ചു. ആഴ്‌സണൽ വനിതകളുടെ വളർച്ചയിലും മുന്നേറ്റത്തിലും അദ്ദേഹം വഹിച്ച പങ്ക് വലുതാണെന്നും ക്ലബ്ബ് പറഞ്ഞു. ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ വലെറെംഗയ്‌ക്കെതിരായ ഹോം മത്സരത്തോടെ അസിസ്റ്റൻ്റ് കോച്ച് റെനി സ്ലെഗേഴ്‌സ് ടീമിൻ്റെ ഇടക്കാല ചുമതല ഏറ്റെടുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here