കന്നിയങ്കത്തിലെ മിന്നും പ്രകടനത്തിൽ മായങ്ക് യാദവിനെ വാനോളം പുകഴ്ത്തി മുൻ ഓസ്‌ട്രേലിയൻ താരവും ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഫീൽഡിങ് കോച്ചുമായ ജോണ്ടി റോഡ്‌സ്. ഐപിഎൽ ഫ്രാൻഞ്ചൈസിയുടെ ” റോൾസ് റോയ്‌സ്” എന്നാണ് അദ്ദേഹം താരത്തെ വിശേഷിപ്പിച്ചത്.
ALSO READ: സ്നേഹപൂർവ്വം; ഒപ്പുവെച്ച ഹോക്കി സ്റ്റിക്ക് ശ്രീജേഷിന് കൈമാറി മെഗാസ്റ്റാർ
പഞ്ചാബ് കിംഗ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തിലെ ഇന്നും പ്രകടനമാണ് മായങ്കിനെ പ്രശസ്തനാക്കിയത്.
145ന് മുകളിൽ തുടർച്ചയായി പന്തെറിഞ്ഞ പേസർ, മണിക്കൂറിൽ 155.8 കിലോമീറ്റർ വേഗതയിൽ 27ന് 3 എന്ന നിലയിൽ മടങ്ങി. 2024ൽ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച നാല് മത്സരങ്ങളിൽ 6.99 ഇക്കോണമിയിൽ മായങ്ക് നാല് വിക്കറ്റ് വീഴ്ത്തി.
ഐപിഎൽ 2024 ലെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന റെക്കോർഡും മായങ്കിൻ്റെ പേരിലാണ്. മണിക്കൂറിൽ 156.7 കിലോമീറ്റർ വേഗതയിൽ എന്ന റെക്കോർഡ് താരംകയ്യടിക്കായത് ബെംഗളൂരുവിൽ ആർസിബിയ്‌ക്കെതി രെ കളിച്ചപ്പോഴായിരുന്നു.അതേസമയം അടിക്കടിയുള്ള പരിക്കുകൾ മായങ്കിൻ്റെ ഇതുവരെയുള്ള ക്രിക്കറ്റ് യാത്രയ്ക്ക് തടസ്സമായി. പരിശീലന സെഷനിൽ പരിക്കേറ്റതിനാൽ അദ്ദേഹത്തിന് ഐപിഎൽ 2023 നഷ്‌ടമായിരുന്നു.കൂടാതെ പരുക്ക് കാരണം 2023/24 രഞ്ജി ട്രോഫി പൂർണ്ണമായും നഷ്‌ടപ്പെടുത്തേണ്ടിവന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here