ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ആദ്യമായി സെമിയിൽ കടന്ന് ജോർദാൻ

ആദ്യമായി ഏഷ്യൻ കപ്പ്‌ ഫുട്‌ബോളിൽ ജോർദാൻ സെമിയിൽ കടന്നു. ഒരു ഗോളിന്‌ തജിക്കിസ്ഥാനെ തോൽപ്പിച്ചാണ്‌ ജോർദാന്റെ മുന്നേറ്റം. ജോർദാൻ ജയത്തിലേക്കെത്തുന്നത് കളിയുടെ രണ്ടാംപകുതിയുടെ തുടക്കത്തിൽ തജിക്കിസ്ഥാൻ താരം വഖത്‌ കനാനോവ്‌ വഴങ്ങിയ പിഴവുഗോളിലാണ്‌.

ALSO READ: ഫൈറ്റര്‍ പരാജയപ്പെടാന്‍ കാരണം 90 ശതമാനം ഇന്ത്യാക്കാരും വിമാനത്തില്‍ കയറാത്തതിനാല്‍; വിവാദ പരാമര്‍ശവുമായി സംവിധായകന്‍

ഏഷ്യൻ കപ്പിൽ സ്വപ്‌നസമാനമായ കുതിപ്പായിരുന്നു റാങ്കിങ്‌ പട്ടികയിൽ 106-ാംപടിയിലുള്ള തജിക്കിസ്ഥാൻ നടത്തിയത്‌. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഖത്തറിനോടുമാത്രമാണ്‌ ആദ്യമായി ടൂർണമെന്റിൽ കളിക്കാനെത്തിയ തജിക്കിസ്ഥാൻ തോറ്റത്‌. പ്രീ ക്വാട്ടർ മത്സരത്തിൽ യുഎഇയെ ഷൂട്ടൗട്ടിൽ മറികടന്നിരുന്നു. ക്വാർട്ടറിൽ ജോർദാനോടും പൊരുതിയെങ്കിലും ഫലമുണ്ടായില്ല. പിഴവുഗോളിൽ കളിയുടെ കൈവിട്ടു പോയത്. തജിക്കിസ്ഥാന്റെ പരിശീലകൻ ക്രൊയേഷ്യക്കാരൻ പീറ്റർ സെഗ്രിത്‌ ആണ്‌.

ALSO READ: ബ്രാഹ്‌മണ ആചാരത്തോടെ താലികെട്ട്, തുടർന്ന് മാപ്പിളപ്പാട്ടും; കണ്ണൂരിനെ കളറാക്കിയ കല്യാണം

87-ാംറാങ്കുകാരാണ്‌ ജോർദാൻ. ഇതുവരെയുള്ള മികച്ച പ്രകടനം 2004, 2011 പതിപ്പുകളിലെ ക്വാർട്ടർ ഫൈനൽ പ്രവേശമായിരുന്നു. മുൻ ചാമ്പ്യൻമാരായ ജപ്പാനും ഇറാനും ഇന്ന് ഏറ്റുമുട്ടും. ഉസ്‌ബെക്കിസ്ഥാനാണ്‌ നിലവിലെ ചാമ്പ്യൻമാരായ ഖത്തറിന്‌ ഏറ്റവും വലിയ എതിരാളികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News