ഫ്രാന്‍സിസ് ജോര്‍ജ് ചാഞ്ചാട്ടക്കാരന്‍; യുഡിഎഫില്‍ നില്‍ക്കുമെന്ന് എന്താണ് ഉറപ്പെന്ന് ജോസ് കെ കെ മാണി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുമെന്ന് എന്താണ് ഉറപ്പെന്ന് ജോസ്.കെ. മാണി കൈരളി ന്യൂസിനോട് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ് ചാഞ്ചാട്ടക്കാരനാണെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് വ്യത്യസ്ത ചിഹ്നങ്ങളിലാണെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസഫ് വിഭാഗത്തിന്റെ പതനത്തിന്റെ ഭാഗമാണ് ജില്ലാ പ്രസിഡന്റിന്റെ രാജി. മധ്യ തിരുവതാംകൂറില്‍ ഇടത് മുന്നണിക്ക് നേട്ടമുണ്ടാകും. നിയമസഭ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍. അന്ന് മുന്നണി പ്രവേശം പ്രവര്‍ത്തകരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സമയം കിട്ടിയില്ല. ഇന്ന് കേരള കോണ്‍ഗ്രസ് ഇടത് മുന്നണിയുമായി ഇഴകി ചേര്‍ന്നാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read : ‘കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പൂർ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി’, ഇത് മതേതരത്വത്തിൻ്റെ കേരള മോഡൽ

മുന്നണിയില്‍ ഒരുതരത്തിലും അഭിപ്രായ ഭിന്നതയില്ല. മുന്നണി ഒറ്റകെട്ടാണ്. പാലായില്‍ ഇടത് മുന്നണി ലീഡ് ചെയ്യും. മണിപ്പൂരില്‍ നടന്നത് വംശ്യഹത്യയാണെന്നും ഇത് ബി.ജെ.പിക്ക് തിരിച്ചടിയാവുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News