കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അടുത്ത തവണയും അതേ പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകുമോ എന്നുറപ്പുണ്ടോ: ജോസ് കെ മാണി

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അടുത്ത തവണയും അതേ പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകുമോ എന്നുറപ്പുണ്ടോ എന്ന് ജോസ് കെ മാണി. ഒരു സ്ഥാനാര്‍ഥിയുടെ വര്‍ത്തമാനകാല നിലപാട് മാത്രമല്ല ഭൂതകാല നിലപാടും ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തോടൊപ്പം പ്രചരണം നയിക്കുന്നവരും അവിടെത്തന്നെ ഉണ്ടാകുമോ എന്ന് എന്താണ് ഉറപ്പെന്നും ജോസ് കെ മാണി ചോദിച്ചു.

Also Read: ഇനിയാ രാഷ്ട്രീയ വേട്ട നടക്കില്ല, ഇ ഡിയുടെ അമിതാധികാരം നിയന്ത്രിക്കും: പ്രകടന പത്രികയിൽ നിർണായക വാഗ്‌ദാനവുമായി സിപിഐഎം

തോമസ് ചാഴികാടന്‍ പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും സംശുദ്ധി പുലര്‍ത്തുന്ന നേതാവാണ്. മല്‍സരിച്ചതെല്ലാം ഒരേ പാര്‍ട്ടിയിലും ഒരേ ചിഹ്നത്തിലുമാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ തരാതരം പാര്‍ട്ടി മാറുന്ന ശീലമുള്ള നേതാക്കള്‍ ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങുന്നത് അടുത്ത ചാട്ടം മുന്നില്‍ കണ്ടാണെന്നും ജോസ് കെ മാണി പറഞ്ഞു.

Also Read: കോടതിക്കതിരെ വിവാദ പരാമർശം; കെ സുധാകരനെതിരെയുള്ള കോടതിയലക്ഷ്യ നടപടികൾ തുടരാമെന്ന് ഹൈക്കോടതി

എല്‍ഡിഎഫ് സ്ഥാനാര്‍ഥി താമസ് ചാഴികാടന്‍ എംപിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പര്യടനത്തിന്‍റെ ഉദ്ഘാടനം ചെങ്ങളം ജംഗ്ഷനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാവ് അഡ്വ. കെ അനില്‍കുമാര്‍, പ്രൊഫ. ലോപ്പസ് മാത്യു ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പര്യടനമാണ് വ്യാഴാഴ്ച നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News