സ്വന്തം ഭരണം നിലനിർത്താൻ കേന്ദ്ര ബഡ്ജറ്റിനെ പണയം വയ്ക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് പ്രതികരണവുമായി ജോസ് കെ മാണി എംപി. കേരളത്തോട് കേന്ദ്രസർക്കാർ കാണിച്ചത് മാപ്പർഹിക്കാത്ത വിവേചനമാണ്.കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് യഥാർത്ഥത്തിൽ അവതരിപ്പിക്കേണ്ടിയിരുന്നത് ആന്ധ്ര,ബീഹാർ നിയമസഭകളിലാണെന്നും ജോസ് കെ മാണി എംപി പറഞ്ഞു.
Also Read; ‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര ബജറ്റ്’; മന്ത്രി മുഹമ്മദ് റിയാസ്
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് കേരളത്തെ പാടെ തള്ളിയ പ്രഖ്യാപനങ്ങളുണ്ടായത്. അതേസമയം തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടപ്പോൾ കൈസഹായം നൽകിയ നിതീഷ് കുമാറിനോടും, ചന്ദ്രബാബു നായിഡുവിനോടുളമുള്ള നന്ദി സൂചകമായി ബിഹാറിനും, ആന്ധ്രപ്രദേശിനും നിരവധി പാക്കേജുകളാണ് അനുവദിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here