‘വയനാട് പുനരധിവാസത്തിന് ഒരു കോടി രൂപ അനുവദിക്കും’: ജോസ് കെ മാണി

സമാനതകളില്ലാത്ത ദുരന്തത്തിന് സാക്ഷിയായ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി അറിയിച്ചു.

Also Read: ‘എന്നെ തടയരുത് വാസുവേട്ടാ’; ആളുകളെ കൊണ്ടുവരാൻ മൂന്നാമതും മലമുകളിലേക്ക് പോയ പ്രജീഷിനെ ജീപ്പോടെ ഉരുളെടുത്തു

ദുരന്തബാധിത പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്‍കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്. അതീവ ദുരന്ത ബാധിത മേഖലയാക്കിയുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ലഭ്യമായാലുടന്‍ സംസ്ഥാന സര്‍ക്കാരിന് തുക കൈമാറി നടപടികള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നും ജോസ് കെ മാണി എം പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News