വനനിയമ ഭേദഗതിയിൽ കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് ജോസ് കെ. മാണി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി.
ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ള ചില കാര്യങ്ങളിലെ ആശങ്കകൾ പങ്കുവെക്കുന്നതിനായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും താനുന്നയിച്ച ആശങ്കകൾ മുഖ്യമന്ത്രി ഗൌരവമായി പരിശോധിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോസ് കെ. മാണി പറഞ്ഞു.
ALSO READ: സഹോദരന്റെ ബിസിനസ് വമ്പന്‍ വിജയം; അസൂയ മൂത്ത യുവാവ് മോഷ്ടിച്ചത് ഒരു കോടിയിലധികം!
വനനിയമ ഭേദഗതിയിൽ നിർദ്ദേശിക്കുന്ന വാറൻ്റ് ഇല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാമെന്ന വ്യവസ്ഥ ഗുരുതരമാണെന്നും ഇത് അധികാര ദുരുപയോഗത്തിന് വഴിവെക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു. കൂടാതെ, റിസർവ് ഫോറസ്റ്റ് അല്ലാത്ത മേഖലയിലും കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്നം ഉണ്ടാക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കർഷകരുടെ ഭൂമിക്ക് സംരക്ഷണം വേണമെന്നും പുതിയ ഭേദഗതി ജനവിരുദ്ധവും കർഷക വിരുദ്ധവുമാണെന്നും ജോസ് കെ. മാണി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മറുപടിയായി മുഖ്യമന്ത്രി കർഷകർക്ക് ദോഷകരമായിട്ടുള്ളതൊന്നും നടപ്പാക്കില്ലെന്ന് ഉറപ്പ് നൽകിയെന്നും ജോസ് കെ. മാണി പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here