തിരുവനന്തപുരം പട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യുവ വൈജ്ഞാനിക എഴുത്തുകാര്‍ക്കുള്ള 2023ലെ മുണ്ടശ്ശേരി സ്മാരക പുരസ്‌കാരം ഡോ യു ആതിരയ്ക്ക്. ആതിരയുടെ ”മഞ്ഞുരുകുമ്പോള്‍” എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.
അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശാസ്ത്ര ബോധവും യുക്തിചിന്തയും പ്രചരിപ്പിക്കുവാന്‍ സഹായകമായ വൈജ്ഞാനിക സാഹിത്യരചനയ്ക്ക് യുവ എഴുത്തുകാര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 10001 രൂപ ക്യാഷ് അവാര്‍ഡും ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സി.അശോകന്‍, പി.എന്‍. സരസമ്മ, പ്രൊഫ.ആര്‍. രമേശന്‍നായര്‍, പ്രൊഫ. വി.എന്‍. മുരളി, വി. രാധാ കൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഈ മാസം പട്ടം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരിക പഠനകേന്ദ്രത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here