മണിപ്പൂരിലേത്‌ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ല; ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവ്വമായ ശ്രമമാണ് അവിടെ നടക്കുന്നത്; ജോസഫ് പാംപ്ലാനി

മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. മണിപ്പൂരിലേത്‌ ഗോത്രങ്ങൾ തമ്മിലുള്ള കലാപമല്ലെന്നും ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാൻ ബോധപൂർവ്വമായ ശ്രമമാണ് അവിടെ നടക്കുന്നതെന്നും പാംപ്ലാനി പറഞ്ഞു. മണിപ്പുർ വിഷയത്തിൽ കേരളത്തിലെ കത്തോലിക്കാ സഭ നേതൃത്വം ചെമ്പേരിയിൽ വെച്ച് നടത്തിയ പ്രതിഷേധ പരിപാടിയിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാപത്തിന്റെ തുടക്കത്തിൽ ​ഗോത്ര കലാപമാണെന്നായിരുന്നു മണിപ്പുരിൽ നിന്ന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ ആദ്യനാളുകളിൽ കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനികൾ ഇടപെടാതിരുന്നത്. എന്നാൽ കലാപം വ‍ർ​ഗീയ വത്കരിക്കപ്പെട്ടു എന്ന് വ്യക്തമായപ്പോൾ കേരളത്തിലെ സഭ വിഷയത്തിൽ ശബ്ദമായി പ്രതികരിക്കാനും ഇടപെടാനും ആരംഭിച്ചു – പാംപ്ലാനി പറഞ്ഞു.

also read; ശ്രീപത്മനാഭന്‍റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ പുറത്തിറക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News