“ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല, തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍’: ബിഷപ് ജോസഫ് പാംപ്ലാനി

ഏകീകൃത കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്ന് അങ്കമാലി അതിരൂപത മെത്രാപൊലിത്യന്‍ വികാരി അര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി. പ്രശ്‌നങ്ങളെ ശാന്തമായി പരിഹരിക്കുമെന്നുംഅടുത്ത ദിവസങ്ങളില്‍ എല്ലാവരോടും തുറന്ന ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ പുതിയ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.

ALSO READ: പത്തനംതിട്ട പീഡനം; അതിജീവിതയ്ക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണമെന്ന് പൊലീസ് റിപ്പോര്‍ട്ട്

പ്രതിഷേധിക്കുന്നവരെയും അനുകൂലിക്കുന്നവരെയും ചര്‍ച്ചക്ക് വിളിച്ച് പ്രശ്‌നപരിഹാരം നടത്താനാണ് തീരുമാനം. കൂട്ടായ തീരുമാനം എടുത്ത് സമരം അവസാനിപ്പിക്കുമെന്നും സഭ രണ്ടായി പോകാന്‍ പാടില്ലെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കി. മാര്‍പ്പാപ്പയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പത്തനംതിട്ട പീഡനം; 26 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

കുര്‍ബാനതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധത്തില്‍ വൈദികര്‍ക്കെതിരെ ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസ് എടുത്തു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷപ്പ് ഹൗസിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഇന്നലത്തെ സംഘര്‍ഷത്തില്‍ വൈദികര്‍ക്കെതിരെ പുതിയ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, വഴി തടയല്‍ എന്നീ കേസുകളാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വൈകിട്ട് ഏഴ് മണിക്ക് കളക്ടറുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ച നടക്കും. അതിരൂപത പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News